ഗ്രാമീണ ബാങ്കുകളിൽ അവസരം



രാജ്യത്തെ 43  റീജണൽ ഗ്രാമീണ ബാങ്കുകളിലെ  ഒഴിവുകളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി ആകെ പത്തായിരത്തോളം ഒഴിവുകൾ. കേരള ഗ്രാമീണ ബാങ്കിൽ നിലവിൽ ഒഴിവില്ല.  ഓഫീസ് അസിസ്റ്റന്റ് മൾടിപർപ്പസ്, ഓഫീസർ സ്കെയിൽ‐ഒന്ന് (അസി. മാനേജർ), ഓഫീസർ സ്കെയിൽ രണ്ട് (ജനറൽ ബാങ്കിങ് ഓഫീസർ‐ മാനേജർ), ഓഫീസർ സ്കെയിൽ രണ്ട്(സ്പെഷ്യലിസ്റ്റ് ഓഫീസർ‐ മാനേജർ), ഓഫീസർ സ്കെയിൽ മൂന്ന് (സീനിയർ‐ മാനേജർ) എന്നിവയാണ് തസ്തികകൾ. ഓഫീസർ  സ്കെയിൽ രണ്ട്, സ്കെയിൽ മൂന്ന് ഒഴികെയുള്ള തസ്തികകളിൽ അപേക്ഷിക്കുന്നവർക്ക് അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യേഗിക/ പ്രാദേശിക ഭാഷകളിൽ പ്രാവീണ്യം വേണം. www.ibps.in  എന്ന website  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 21.  ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയാൽ രജിസ്‌ട്രേഷൻ നമ്പറും പാസ്‌വേഡും ലഭിക്കും. ഇത്‌ സൂക്ഷിച്ചുവയ്‌ക്കണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ്‌ എടുത്ത്‌ സൂക്ഷിക്കണം. ഓൺലൈൻ പരീക്ഷക്കുള്ള കോൾലെറ്റർ ഉദ്യോഗാർഥികൾക്ക്‌ website ൽനിന്ന്‌ ഡൗൺലോഡ്‌ചെയ്യാം. ഓഫീസർ സ്‌കെയിൽ ഒന്ന്‌(അസിസ്‌റ്റന്റ്‌ മാനേജർ), ഓഫീസ്‌ അസിസ്‌റ്റന്റ്‌ മൾടി പർപസ്‌ അപേക്ഷിക്കാനുള്ള കുറഞ്ഞ  പ്രായം 18, സീനിയർ മാനേജർ, മാനേജർ തസ്‌തികകളിൽ കുറഞ്ഞ പ്രായം 21. ഓരോ തസ്‌തികക്കും ആവശ്യമായ വിദ്യാഭ്യാസ യോഗ്യത ,  അപേക്ഷിക്കുന്നത്‌ സംബന്ധിച്ചും  വിശദവിവരം website ൽ ലഭിക്കും.   Read on deshabhimani.com

Related News