ഔഷധിയിൽ 539 ഒഴിവ്



ഔഷധിയിൽ 539 ഒഴിവ്. വിവിധ തസ്തികകളിലായാണ് അവസരം. മെഷീൻ ഓപറേറ്റർ/ഷിഫ്റ്റ് ഓപറേറ്റർ തസ്തികയിൽ 300 ഒഴിവും അപ്രന്റിസുമാരുടെ 231 ഒഴിവുമുണ്ട്. തപാലിലൂടെ അപേക്ഷിക്കാം. ബോയിലർ ഓപറേറ്റർ 2. ബോയിലർ കോമ്പിറ്റൻസിയിൽ ഒന്നാം/രണ്ടാം ക്ലാസ്സ് സർടിഫിക്കറ്റ്. പ്രായം: 20‐41. മാസിയർ 6.മാസിയേഴ്സ് ട്രെയിനിങിൽ അംഗീകൃത സർടിഫിക്കറ്റ്. ഡിഎഎംഇഎ അംഗീകൃത കോഴ്സ ജയിച്ചവർക്ക് മുൻഗണന. പ്രായം 18‐41. മെഷീൻ ഓപറേറ്റർ/ഷിഫ്റ്റ് ഓപറേറ്റർ 300 ഒഴിവുണ്ട്. യോഗ്യത: ഐടിഐ/ഐടിസി/പ്ലസ്ടു. പ്രായം 18‐41. അപ്രന്റിസ് 231 ഒഴിവ്. യോഗ്യത ഏഴാം ക്ലാസ്സ്. പ്രായം: 18‐41.വിശദവിവരങ്ങൾക്ക് www.oushadhi.org അപേക്ഷയും അനുബന്ധരേഖകളും സഹിതം ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ, കേരള ലിമിറ്റഡ്, കുട്ടനെല്ലൂർ, തൃശൂർ എന്ന വിലാസത്തിൽ ലഭിക്കത്തക്കവിധം അയക്കണം. അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തണം. അവസാന തിയതി ജൂലൈ 15. Read on deshabhimani.com

Related News