91 തസ്‌തികകളിൽ പിഎസ്‌സി വിജ്ഞാപനമായി



കാറ്റഗറി നമ്പർ 112/ 2021  മുതൽ 202/2021 വരെ 91 തസ്‌തികകളിൽ അപേക്ഷ ക്ഷണിച്ച്‌ പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചു. ആയുർവേദ മെഡിക്കൽ എഡ്യുക്കേഷനിൽ വിവിധ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ, ആരോഗ്യവകുപ്പിൽ നേഴ്‌സിങ്‌ ട്യൂട്ടർ, സ്‌റ്റേറ്റ്‌ ഗുഡ്‌സ്‌ ആൻഡ്‌ സർവീസ്‌ ടാക്‌സിൽ സ്‌റ്റേറ്റ്‌ ടാക്‌സ്‌ ഓഫീസർ, കേരള സ്‌റ്റേറ്റ്‌ പൊല്യൂഷൻ കൺട്രോൾ ബോർഡിൽ അസിസ്‌റ്റന്റ്‌ എൻജിനിയർ പിന്നോക്ക സമുദായവികസന കോർപറേഷനിൽ സിസ്‌റ്റം അഡ്‌മിനിസ്‌ട്രേറ്റർ, ഹാർബർ എൻജിനിയറിങ്‌ വകുപ്പിൽ അസിസ്‌റ്റന്റ്‌ എൻജിനിയർ(സിവിൽ) തുടങ്ങി പാർട്‌ടൈം ജൂനിയർ ലാംഗ്വേജ്‌ ടീച്ചർ(അറബിക്‌) എൽപിഎസ്‌ നാലാം എൻസിഎ എസ്‌സി, എസ്‌ടി തുടങ്ങി 91 തസ്‌തികകളിലാണ്‌ വിജ്ഞാപനം പുറപ്പെടുവിച്ചത്‌. അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ രണ്ട്‌. വിശദവിവരത്തിന്‌  https://www.keralapsc.gov.in/ സ്റ്റാഫ് നേഴ്സ് ഗ്രേഡ്   2 സാധ്യതാ പട്ടിക വിവിധ ജില്ലകളിൽ ആരോഗ്യവകുപ്പിൽ കാറ്റഗറി നമ്പർ 418/19 സ്റ്റാഫ് നേഴ്സ് ഗ്രേഡ്   2 സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്സി തീരുമാനിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 512/19 ഹൈസ്കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) മലയാളം മീഡിയം (തസ്തികമാറ്റം മുഖേന),  ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ കാറ്റഗറി നമ്പർ 277/20 അസിസ്റ്റന്റ് മാനേജർ (ബോയിലർ ഓപ്പറേഷൻ) അഭിമുഖം നടത്തും. കാസർകോട്് ജില്ലയിൽ കാറ്റഗറി നമ്പർ 274/18 ജുഡീഷ്യറി വകുപ്പിൽ (ക്രിമിനൽ വിങ്) കന്നഡ ട്രാൻസ്ലേറ്റർ എഴുത്തുപരീക്ഷ നടത്തും. കെഎസ്എഫ്ഡിസി ലിമിറ്റഡിൽ കാറ്റഗറി നമ്പർ 316/19 എസി പ്ലാന്റ് ഓപറേറ്റർ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും അവസരം നൽകും 2021 ഏപ്രിൽ മൂന്നിന്റെ ഗസറ്റ് വിജ്ഞാപനത്തിൽ കാറ്റഗറി നമ്പർ 51/2021, 53/2021, 54/2021, 55/2021, 61/2021, 62/2021, 71/2021, 74/2021, 79/2021, 81/2021, 83/2021, 87/2021, 92/2021, 93/2021, 94/2021, 95/2021, 96/2021, 97/2021, 98/2021, 99/2021, 100/2021, 105/2021, 106/2021 പ്രകാരം അപേക്ഷ ക്ഷണിച്ച തസ്തികകളിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ പരിചയ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കാൻ കഴിയാത്തവർക്ക് ഒരു അവസരം കൂടി നൽകും. അപേക്ഷ സമർപ്പിക്കുന്ന അവസാന തിയതി മെയ് 12 വരെ ദീർഘിപ്പിച്ചു. പ്രസ്തുത ഉദ്യോഗാർഥികൾ കമ്മിഷന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന മാതൃകയിലുള്ള ഒരു സത്യപ്രസ്താവന പ്രൊഫൈലിൽ അപ്ലോഡ് ചെയ്ത് അപേക്ഷിക്കണം.    Read on deshabhimani.com

Related News