155 തസ്തികകളിൽ അപേക്ഷിക്കാം



രണ്ട്‌ വിജ്ഞാപനങ്ങളിലായി 155 തസ്‌തികകളിൽ പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പർ 473/20 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനാട്ടമി, 474/20 സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഹെഡ് ഓഫ് സെക്ഷൻ ഇൻ ആർക്കിടെക്ചർ, കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ അഗ്രികൾച്ചർ ഓഫീസർ, പൊതുമരാമത്ത്/ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ), കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഡാൻസ് (കേരള നടനം), നിയമ വകുപ്പിൽ ലീഗൽ അസിസ്റ്റന്റ് (നേരിട്ടും തസ്തികമാറ്റം മുഖേനയും) കേരള വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് രണ്ട്‌, പൊതുമരാമത്ത് വകുപ്പ്/ജലസേചന വകുപ്പിൽ ഒന്നാം ഗ്രേഡ് ഡ്രാഫ്ട്സ്മാൻ/ഒന്നാം ഗ്രേഡ് ഓവർസിയർ (സിവിൽ), ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നേഴ്സ് ഗ്രേഡ് രണ്ട്‌, കേരള വാട്ടർ അതോറിറ്റിയിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ, പൊതുമരാമത്ത് വകുപ്പിൽ ആർക്കിടെക്ചറൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് മൂന്ന്‌, കൊല്ലം ജില്ലയിൽ വിദ്യഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (തമിഴ് മീഡിയം), വിവിധ ജില്ലകളിൽ കേരള മുനിസിപ്പൽ കോമൺ സർവീസിൽ ലൈബ്രേറിയൻ ഗ്രേഡ് നാല്‌ (നേരിട്ടും തസ്തികമാറ്റംമുഖേനയും) കേരള പൊലീസ് സർവീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (പട്ടികവർഗം), മലപ്പുറം, പാലക്കാട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ ‐മാത്തമാറ്റിക്സ് (എൻസിഎ‐പട്ടികവർഗം) മലയാളം മീഡിയം, ഇടുക്കി, കൊല്ലം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ ‐ മാത്തമാറ്റിക്സ് തമിഴ് മീഡിയം (എൻസിഎ‐ ധീവര, മുസ്ലീം, കൊല്ലം‐ ഈഴവ/തിയ്യ/ബില്ലവ), വിവിധ ജില്ലകളിൽ എൻസിസി/സൈനിക ക്ഷേമവകുപ്പിൽ ലോവർ ഡിവിഷൻ ക്ലാർക്ക് (വിമുക്തഭടൻമാർ മാത്രം) (എൻസിഎ‐ പട്ടികവർഗം, എസ്സിസിസി, മുസ്ലിം, പട്ടികജാതി, വിശ്വകർമ), വിവിധ ജില്ലകളിൽ എൻസിസി/സൈനിക ക്ഷേമവകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്ഡിവി) (വിമുക്തഭടൻമാർ മാത്രം) (എൻസിഎ‐പട്ടികജാതി, മുസ്ലിം) തുടങ്ങിയവ ഉൾപ്പടെ 59 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി മൂന്ന്‌‌. വിശദവിവരത്തിന്‌ https://www.keralapsc.gov.in/   96 തസ്‌തികകളിൽ കൂടി വിജ്ഞാപനമായി  കാറ്റഗറി നമ്പർ 377/20,  ഹാർബർ എൻജിനിയറിങ്‌ വകുപ്പിൽ ഡ്രാഫ്‌റ്റ്‌സ്‌മാൻ ഗ്രേഡ്‌ ഒന്ന്‌/ഓവർസിയർ ഗ്രേഡ്‌ ഒന്ന്‌(ഇലക്ട്രിക്കൽ), 378/20 മെഡിക്കൽ എഡ്യുക്കേഷൻ വകുപ്പിൽ ജൂനിയർ പബ്ലിക്‌ ഹെൽത്ത്‌ നേഴ്സ്‌ ഗ്രേഡ്‌ രണ്ട്‌, 379/20  ഇൻഷുറൻസ്‌ മെഡിക്കൽ സർവീസിൽ എക്‌സ്‌റേ ടെക്‌നീഷ്യൻ ഗ്രേഡ്‌ രണ്ട്‌ തുടങ്ങി 470 472/20 ഡ്രൈവർ ഗ്രേഡ്‌ രണ്ട്‌(എൽഡിവി), ഡ്രൈവർ കം ഓഫീസ്‌ അറ്റൻഡന്റ്‌(എൽഡിവി) വരെയുള്ള 96 തസ്‌തികകളിലും വിജ്ഞാപനമായി. അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി മൂന്ന്‌. വിശദവിവരത്തിന്‌ https://www.keralapsc.gov.in/ ഇലക്ട്രീഷ്യൻ ഗ്രേഡ് 2 സാധ്യതാ പട്ടിക കേരള പബ്ലിക് സർവീസ് കമ്മിഷനിൽ കാറ്റഗറി നമ്പർ 196/19 ഇലക്ട്രീഷ്യൻ ഗ്രേഡ് 2 , ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 428/19 ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗം) സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്സി തീരുമാനിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (എൻജിനിയറിങ് കോളേജുകൾ) കാറ്റഗറി നമ്പർ 79/17 ഇൻസ്ട്രക്ടർ ഗ്രേഡ് 1 (ഇലക്ട്രിക്കൽ എൻജിനിയറിങ്്), വ്യാവസായിക പരിശീലന വകുപ്പിൽ കാറ്റഗറി നമ്പർ 87/19 ജൂനിയർ ഇൻസ്ട്രക്ടർ (പെയിന്റർ ജനറൽ) വ്യാവസായിക പരിശീലന വകുപ്പിൽ കാറ്റഗറി നമ്പർ 357/19, 161/18, 94/18 ജൂനിയർ ഇൻസ്ട്രക്ടർ (ഇന്റീരിയർ ഡക്കറേഷൻ ആൻഡ് ഡിസൈനിങ്) എൻസിഎ‐ എൽസി/എഐ, പട്ടികജാതി, പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള പ്രത്യേക നിയമനം, വ്യാവസായിക പരിശീലന വകുപ്പിൽ കാറ്റഗറി നമ്പർ 86/19 ജൂനിയർ ഇൻസ്ട്രക്ടർ (ഷീറ്റ് മെറ്റൽ വർക്കർ),  ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ കാറ്റഗറി നമ്പർ 534/17 അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് വകുപ്പിൽ കാറ്റഗറി നമ്പർ 82/17 ടെക്നിക്കൽ അസിസ്റ്റന്റ് (ഫിസിക്കൽ ടെസ്റ്റിങ്) അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 291/19 അസിസ്റ്റന്റ് പ്രൊഫസർ ഇൻ ട്രാവൽ ആൻഡ്ടൂ റിസം എഴുത്തുപരീക്ഷ നടത്തും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 11/20  അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോളജി ഓൺലൈൻ പരീക്ഷ നടത്തും. കാറ്റഗറി നമ്പർ 126/20 തദ്ദേശരണ വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) (നേരിട്ടും വകുപ്പുതല കോട്ടയും) ഒഎംആർ പരീക്ഷ നടത്തും. വകുപ്പുതല പരീക്ഷ 2020 ജൂലൈയിലെ വിജ്ഞാപനപ്രകാരമുള്ള വകുപ്പുതല പരീക്ഷകളുടെ ഭാഗമായി ഡിസംബർ  05, 06 തിയതികളിൽ നടത്താൻ നിശ്ചയിച്ച തെരഞ്ഞെടുപ്പ് കാരണം മാറ്റിവച്ച പരീക്ഷകൾ (ഓൺലൈൻ ഒബ്ജക്ടീവ് ടൈപ്പ് ടെസ്റ്റ്) യഥാക്രമം 9, 10 തിയതികളിലായി പുനക്രമീകരിച്ചു. കൂടാതെ ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർ, അധ്യാപകർ എന്നിവർക്ക് അക്കൗണ്ട് ടെസ്റ്റ് ഫോർ എക്സിക്യൂട്ടീവ് ഓഫീസേഴ്സ് പേപ്പർ ഒന്നിന്റെ സപ്ലിമെന്ററി പരീക്ഷ (ഓൺലൈൻ ഒബ്ജക്ടീവ് ടൈപ്പ് ടെസ്റ്റ്)  ജനുവരി 11ന് നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽനിന്നും ഡൗൺലോഡ് ചെയ്യണം. പുതുക്കിയ പരീക്ഷാകേന്ദ്രം, പരീക്ഷാ തിയതി, സമയം എന്നിവ പ്രൊഫൈലിൽനിന്നും മനസ്സിലാക്കി പരീക്ഷക്ക് ഹാജരാകണം.    2020 ജൂലൈയിലെ വകുപ്പുതല പരീക്ഷകളുടെ ഭാഗമായി 2020 ഒക്ടോബർ 31 , നവംബർ ഒന്ന് തിയതികളിൽ നടത്തിയ ലേബർ ഡിപാർട്ട്മെന്റ് ടെസ്റ്റിന്റെ പാർട്് ഒന്ന്, പാർട്് മൂന്ന് പേപ്പറുകളുടെ പരീക്ഷ റദ്ദ്ചെയ്തു. രണ്ട് പേപ്പറുകളുടെയും പുന:പരീക്ഷ ജനുവരി 12 ന് നടത്തും. പാർട്് ഒന്നിന്റെ പുന: പരീക്ഷ ജനുവരി 12 ന് രാവിലെ 8.30 മുതൽ 11.30 വരെയും പാർട് മൂന്നിന്റെ പരീക്ഷ ജനുവരി 12 ന് പകൽ ഒന്നുമുതൽ നാല് വരെയും നടത്തും. പരീക്ഷാർത്ഥികൾ എക്സാം ഷെഡ്യൂൾ പരിശോധിച്ച് പരീക്ഷാ തിയതി, സമയം, പരീക്ഷാ കേന്ദ്രം എന്നിവ ഉറപ്പാക്കി പരീക്ഷ എഴുതണം. ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും തിരുവനന്തപുരം ജില്ലയിൽ എക്സൈസ് വകുപ്പിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ (കാറ്റഗറി നമ്പർ 501/17 (ജനറൽ), എൻസിഎ‐ മുസ്ലിം, പട്ടികവർഗം, എസ്ഐയുസി നാടാർ, എസ്സിസിസി കാറ്റഗറി നമ്പർ 196/18, 198/18, 201/18, 203/18) തസ്തികക്കായുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ജനുവരി 11 മുതൽ 16 വരെ തിയതികളിൽ രാവിലെ ആറ് മുതൽ പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ടിൽ  നടത്തും. 24 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി ഹാജരാകുന്ന ഉദ്യോഗാർഥികളെ മാത്രമേ പരീക്ഷയിൽ പങ്കെടുപ്പിക്കൂ. അനുവദിച്ച ദിവസം രാവിലെ ആറിന്് നിർദിഷ്ട ഗ്രൗണ്ടിലെത്തണം. 2020 ജൂലൈ വിജ്ഞാപനപ്രകാരമുള്ള വകുപ്പുതല പരീക്ഷകളുടെ ഭാഗമായി 2020 ഒക്ടോബർ 31 ന് നടന്ന സെക്രട്ടേറിയറ്റ് ഓഫീസ് മാന്വൽ പരീക്ഷ റദ്ദ് ചെയ്തു. ഈ പേപ്പറിന്റെ പുന:പരീക്ഷ ജനുവരി 16 ന് നടത്തും (ബാച്ച് ഒന്ന് രാവിലെ 8.30 മുതൽ 11.30 വരെ, ബാച്ച് രണ്ട് രാവിലെ 10.45 മുതൽ 1.45 വരെ). പരീക്ഷാർത്ഥികൾ അഡ്മിഷൻ ടിക്കറ്റിനോടൊപ്പം ലഭ്യമാക്കിയ ടൈം ഷെഡ്യൂൾ പ്രകാരമുള്ള പരീക്ഷാ തിയതി, സമയം, പരീക്ഷാകേന്ദ്രം എന്നിവ ഉറപ്പാക്കി പരീക്ഷ എഴുതണം. വിശദമായ ടൈംടേബിൾ പ്രൊഫൈലിലും വെബ്സൈറ്റിലും ലഭിക്കും. കേരള പബ്ലിക് സർവീസ് കമീഷൻ, ഐഎഎസ്/ഐപിഎസ്/ഐഎഫ്എസ് (ഡിസംബർ 2019) ജൂനിയർ മെമ്പർമാർക്കു വേണ്ടി നടത്തുന്ന വകുപ്പുതല പരീക്ഷയുടെ ഭാഗമായുള്ള ലാംഗ്വേജ് ടെസ്റ്റ് (ലോവർ ആൻഡ് ഹയർ) യഥാക്രമം  ജനുവരി 27, 28 തിയതികളിൽ പിഎസ്സി ആസ്ഥാന ഓഫീസിൽ  നടത്തും. അഡ്മിഷൻ ടിക്കറ്റുമായി അന്നേ ദിവസം രാവിലെ 8.15 ന് പിഎസ്സി ആസ്ഥാന ഓഫീസിലെത്തണം. അഭിമുഖം കാറ്റഗറി നമ്പർ 541/17 ഐഎസ്എം/ഐഎംഎസ് വകുപ്പിൽ മെഡിക്കൽ ഓഫീസർ (ആയുർവേദ)/ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ (ആയുർവേദ) 2020 ഏപ്രിൽ 22ന്റെ കൂട്ടിച്ചേർക്കൽ വിജ്ഞാപനത്തിൽ ഉൾപ്പെട്ടവരുടെ അഭിമുഖം 2021 ജനുവരി 13 ന് പകൽ 11ന്പിഎസ്സി ആസ്ഥാന ഓഫീസിൽ നടത്തും. ഫോൺ: 0471 2546325. കോളേജ് വിദ്യാഭ്യാസ വകുപ്പിലെ ലക്ചറർ ഇൻ സുവോളജി തെരഞ്ഞെടുപ്പിലേക്കുള്ള സപ്ലിമെന്ററി  അഭിമുഖം 13 ന് രാവിലെ 10.30 ന് പിഎസ്സി ആസ്ഥാന ഓഫീസിൽ നടത്തും. വിവരണാത്മക പരീക്ഷ കേരള സംസ്ഥാന പ്ലാനിങ് ബോർഡിൽ കാറ്റഗറി നമ്പർ 384/19 ചീഫ് (ഇവാല്യൂവേഷൻ ഡിവിഷൻ) 13 ന് രാവിലെ 9.30 മുതൽ 12.00 (പേപ്പർ 1), പകൽ 1.30 മുതൽ വൈകിട്ട് നാല് (പേപ്പർ 2) വരെ വിവരണാത്മക പരീക്ഷ നടത്തും. എഴുത്തുപരീക്ഷ കോളേജ് വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 293/19  അസിസ്റ്റന്റ് പ്രൊഫസർ (കെമിസ്ട്രി)  18 ന് രാവിലെ 7.30 മുതൽ 10വരെ എഴുത്തുപരീക്ഷ നടത്തും. പ്രമാണപരിശോധന ഗവ. സെക്രട്ടറിയറ്റ്/കെപിഎസ്സി/എൽഎഫ്എഡി മുതലായ വകുപ്പുകളിൽ കാറ്റഗറി നമ്പർ 245/18, 246/18 കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 (നേരിട്ടും തസ്തികമാറ്റം മുഖേനയും)  സാധ്യതാ പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ പ്രമാണപരിശോധന  ജനുവരി 11, 12, 13 തിയതികളിൽ രാവിലെ 10.30ന് പിഎസ്സി ആസ്ഥാന ഓഫീസിൽ നടത്തും.ഫോൺ: 0471 2546512 തിരുവനന്തപുരം ജില്ലയിലെ റൂറൽ ഡെവലപ്മെന്റ് വകുപ്പിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 276/18) സാധ്യതാ പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ പ്രമാണപരിശോധന  ജനുവരി 18, 19, 20, 21, 22 തിയതികളിൽ രാവിലെ 10.30 മുതൽ പിഎസ്സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ നടത്തും. സന്ദേശത്തിൽ സൂചിപ്പിച്ചിട്ടുള്ള സ്ഥലത്തും സമയത്തും വെരിഫിക്കേഷന് ആവശ്യമായ അസ്സൽ രേഖകൾ സഹിതം ഹാജരാകണം. ആരോഗ്യ വകുപ്പിലെ കാറ്റഗറി നമ്പർ 305/19 അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ പ്രമാണപരിശോധന ജനുവരി 11, 12, 13, 18, 19 തിയതികളിൽ തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാർത്ഥികൾക്ക് പിഎസ്സി ആസ്ഥാന ഓഫീസിലും മറ്റു ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് ജനുവരി 18 മുതൽ 21 വരെയും നടത്തും. പരീക്ഷാസമയത്തിൽ മാറ്റം ജനുവരി 11 ന് നടത്താൻ നിശ്ചയിച്ച കോളേജ് വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 298/19 അസിസ്റ്റന്റ് പ്രൊഫസർ ഇൻ കൊമേഴ്സ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക് കോളേജുകൾ) കാറ്റഗറി നമ്പർ 111/20 ലക്ചറർ ഇൻ കൊമേഴ്സ് (പട്ടികവർഗം) പരീക്ഷയുടെ സമയക്രമം രാവിലെ 10.30 മുതൽ പകൽ ഒന്ന് എന്നത് രാവിലെ 7.30 മുതൽ രാവിലെ 10 വരെ എന്ന് മാറ്റി നടത്തും. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റുമായി പുതുക്കിയ സമയപ്രകാരം അതത് പരീക്ഷാകേന്ദ്രങ്ങളിൽ  ഹാജരാകണം. 12 ന് നടത്താൻ നിശ്ചയിച്ച ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർഗ്രേഡ് 2 (കാറ്റഗറി നമ്പർ 421/19) (എൻസിഎ‐ എൽസി/എഐ, വിശ്വകർമ, ഹിന്ദു നാടാർ, ധീവര കാറ്റഗറി നമ്പർ 172/19, 173/19, 174/19, 175/19) പരീക്ഷയുടെ സമയക്രമം രാവിലെ 10. 30 മുതൽ പകൽ 12.15 എന്നത് രാവിലെ 7.30 മുതൽ 9.15 വരെ എന്ന് മാറ്റി നടത്തും. തിരുവനന്തപുരം ജില്ലയിൽ ഫോർട്ട് ഹൈസ്കൂൾ, ഫോർട്ട് പിഒ തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്. തിരുവനന്തപുരം ജില്ലയിലെ പരീക്ഷക്ക് ഹാജരാകുന്ന കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതുന്നതിനായി ബന്ധപ്പെട്ട പ്രമാണങ്ങൾ സഹിതം ജില്ലാ ഓഫീസർക്ക് അപേക്ഷിക്കണം. അപേക്ഷ അയക്കേണ്ട വിലാസം ജില്ലാ ഓഫീസർ, കേരള പബ്ലിക് സർവീസ് കമീഷൻ, ജില്ലാ ഓഫീസ്, തിരുവനന്തപുരം, ഇ മെയിൽ dotvm.psc@kerala.gov.in Read on deshabhimani.com

Related News