നാഷണൽ പെൻഷൻ സിസ്‌റ്റം ട്രസ്‌റ്റിൽ



പെൻഷൻ ഫണ്ട്‌‌‌ റഗുലേറ്ററി ആൻഡ്‌ ഡവലപ്‌മെന്റ്‌ അതോറിറ്റിയുടെ കീഴിലുള്ള  നാഷണൽ പെൻഷൻ സിസ്‌റ്റം ട്രസ്‌റ്റിൽ അസിസ്‌റ്റന്റ്‌ മാനേജർ 9, മാനേജർ 5 ഒഴിവുണ്ട്‌. അസിസ്‌റ്റന്റ്‌ മാനേജർ യോഗ്യത ബിരുദാനന്തര ബിരുദം, നിയമം/എൻജിനിയറിങ്‌ എ്ന്നിവയിൽ ബിരുദം അല്ലെങ്കിൽ സിഎ/സിഎഫ്‌എ/സിഎസ്‌/സിഡബ്ല്യുഎ, മൂന്ന്‌ വർഷത്തെ പ്രവൃത്തി പരിചയം. മാനേജർ യോഗ്യത ബിരുദം, കംപ്യൂട്ടറിലോ ഐടിയിലോ ബിരുദാനന്തര ബിരുദവും/എൻജിനിയറിങ്‌ ബിരുദം/എംസിഎ, മൂന്ന്‌ വർഷത്തെ പ്രവൃത്തി പരിചയം. ഉയർന്ന പ്രായം 30, നിയമാനുസൃത ഇളവ്‌ ലഭിക്കും. അപേക്ഷ ഓൺലൈനായി നൽകാം. അവസാന തിയതി ജനുവരി 29. വിശദവിവരത്തിന്‌ www.npstrust.org.in Read on deshabhimani.com

Related News