ഒഎൻജിസിയിൽ



ഓയിൽ ആൻഡ് നാച്യുറൽ ഗ്യാസ് കോർപറേഷനിൽ (ഒഎൻജിസി)  ട്രേഡ്, ടെക്നീഷ്യൻ അപ്രന്റിസ് ആകാൻ അവസരം. നോർത്തേൺ, മുംബൈ, വെസ്റ്റേൺ, ഈസ്റ്റേൺ, സതേൺ, സെൻട്രൽ സെക്ടറുകളിലെ 21 വർക് സെന്ററുകളിലായി 4182 ഒഴിവാണുള്ളത്. മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന  ലിസ്റിൽനിന്നാണ് തെരഞ്ഞെടുപ്പ്. ഓൺലൈനായി അപേക്ഷിക്കണം. അക്കൗണ്ടന്റ്, അസിസ്റ്റന്റ്(ഹ്യുമൺ റിസോഴ്സ്), സെക്രട്ടേറിയൽ അസിസ്റ്റന്റ്, കംപ്യൂട്ടർ ഓപറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഡ്രോട്സ്മാൻ(സിവിൽ), ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ്് മെക്കാനിക്, ഫിറ്റർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കൽ പ്ലാന്റ്), ലൈബ്രറി അസിസ്റ്റന്റ്, മെഷീനിസ്റ്റ്, മെക്കാനിക് (മോട്ടോർ വെഹിക്കിൾ), മെക്കാനിക് ഡീസൽ, റെഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് മെക്കാനിക്, പ്ലംബർ, സർവേയർ, വെൽഡർ, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ വിഭാഗങ്ങളിലാണ് ഒഴിവ്. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദം, ഡിപ്ലോമ, ഐടിഐ എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരത്തിനും അപേക്ഷിക്കാനും   www.ongcindia.com.  അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ആഗസ്ത് 17.   Read on deshabhimani.com

Related News