വനിതാ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു



കാറ്റഗറി നമ്പർ 653/2017 വനിതാ പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെ റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ (ജനറൽ) ചുരുക്കപ്പട്ടിക വനിതാശിശുവികസന വകുപ്പിൽ കാറ്റഗറി നമ്പർ 238/18 ഐസിഡിഎസ് സൂപ്പർവൈസർ (ജനറൽ) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്സി തീരുമാനിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 202/19 കാത്ത്ലാബ് ടെക്നീഷ്യൻ, കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ കാറ്റഗറി നമ്പർ 254/18  കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്, ചജലസേചന വകുപ്പിൽ കാറ്റഗറി നമ്പർ 58/19  ഡ്രഡ്ജർ ക്ലീനർ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും. ആരോഗ്യവകുപ്പിൽ കാറ്റഗറി നമ്പർ 240/18 മെഡിക്കൽ റെക്കോർഡ്സ് ലൈബ്രേറിയൻ ഗ്രേഡ് രണ്ട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കാറ്റഗറി നമ്പർ 417/19  ഹൈസ്കൂൾ അസിസ്റ്റന്റ് (സോഷ്യൽ സയൻസ്) തമിഴ് മീഡിയം ഓൺലൈൻ പരീക്ഷ നടത്തും. തിരുവനന്തപുരം ജില്ലയിൽ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് വകുപ്പിൽ കാറ്റഗറി നമ്പർ 559/17 അറ്റൻഡർ (പ്ലേറ്റ് ഗ്രെയിനിങ്) (എൻസിഎ‐പട്ടികജാതി) അഭിമുഖം നടത്തും. കേരള മോട്ടോർ ട്രാൻസ്പോർട്് വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡിൽ കാറ്റഗറി നമ്പർ 222/17 ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസർ/ അഡിഷണൽ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയിലേക്ക്  ആഗസ്ത് 12, 13, 14 തിയതികളിൽ പിഎസ്സി ആസ്ഥാന ഓഫീസിൽ ആഭിമുഖം നടത്തും. കോവിഡ്  സുരക്ഷാമാനദണ്ഡം പാലിച്ചായിരിക്കും നടപടി ക്രമം. ഗൾഫ്/ഇതര സംസ്ഥാനങ്ങളിൽനിന്ന് വന്നവരോ, ക്വാറന്റൈൻ കാലാവധിയിലുൾപ്പെട്ടവരോ, മറ്റ് രോഗബാധയുളളവരോ ആയ ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിച്ചാൽ അഭിമുഖ തിയതി മാറ്റി നൽകും. കൂടാതെ ഹോട്ട്സ്പോട്ട്, കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടവർക്കും അഭിമുഖ തിയതിക്കുമുമ്പ് പ്രൊഫൈലിൽ അപ്ലോഡ് ചെയ്യുന്ന അപേക്ഷാപ്രകാരം തിയതി മാറ്റി നൽകും. അഭിമുഖത്തിന് ഹാജരാകുന്നവർ വെബ്സൈറ്റിൽ ലഭ്യമായ കോവിഡ് ചോദ്യാവലി ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അപ്ലോഡ് ചെയ്യണം. അറിയിപ്പ് പ്രൊഫൈൽ, എസ്എംഎസ് അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ എൽആർ ഒന്ന് വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471 2546242). Read on deshabhimani.com

Related News