29 March Friday

വനിതാ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

കാറ്റഗറി നമ്പർ 653/2017 വനിതാ പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെ റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു.

ഐസിഡിഎസ് സൂപ്പർവൈസർ (ജനറൽ) ചുരുക്കപ്പട്ടിക

വനിതാശിശുവികസന വകുപ്പിൽ കാറ്റഗറി നമ്പർ 238/18 ഐസിഡിഎസ് സൂപ്പർവൈസർ (ജനറൽ) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്സി തീരുമാനിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 202/19 കാത്ത്ലാബ് ടെക്നീഷ്യൻ, കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ കാറ്റഗറി നമ്പർ 254/18  കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്, ചജലസേചന വകുപ്പിൽ കാറ്റഗറി നമ്പർ 58/19  ഡ്രഡ്ജർ ക്ലീനർ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും. ആരോഗ്യവകുപ്പിൽ കാറ്റഗറി നമ്പർ 240/18 മെഡിക്കൽ റെക്കോർഡ്സ് ലൈബ്രേറിയൻ ഗ്രേഡ് രണ്ട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കാറ്റഗറി നമ്പർ 417/19  ഹൈസ്കൂൾ അസിസ്റ്റന്റ് (സോഷ്യൽ സയൻസ്) തമിഴ് മീഡിയം ഓൺലൈൻ പരീക്ഷ നടത്തും. തിരുവനന്തപുരം ജില്ലയിൽ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് വകുപ്പിൽ കാറ്റഗറി നമ്പർ 559/17 അറ്റൻഡർ (പ്ലേറ്റ് ഗ്രെയിനിങ്) (എൻസിഎ‐പട്ടികജാതി) അഭിമുഖം നടത്തും.

കേരള മോട്ടോ ട്രാൻസ്പോർട് ർക്കേഴ്സ് വെൽഫ ഫണ്ട് ബോർഡിൽ കാറ്റഗറി നമ്പ 222/17 ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസ/ അഡിഷണ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസ തസ്തികയിലേക്ക്  ആഗസ്ത് 12, 13, 14 തിയതികളി പിഎസ്സി ആസ്ഥാന ഓഫീസി ആഭിമുഖം നടത്തും. കോവിഡ്  സുരക്ഷാമാനദണ്ഡം പാലിച്ചായിരിക്കും നടപടി ക്രമം. ൾഫ്/ഇതര സംസ്ഥാനങ്ങളിൽനിന്ന് വന്നവരോ, ക്വാറന്റൈ കാലാവധിയിലുൾപ്പെട്ടവരോ, മറ്റ് രോഗബാധയുളളവരോ ആയ ഉദ്യോഗാർത്ഥി അപേക്ഷ സമർപ്പിച്ചാ അഭിമുഖ തിയതി മാറ്റി ൽകും. കൂടാതെ ഹോട്ട്സ്പോട്ട്, കണ്ടെയ്ൻമെന്റ് സോണി ൾപ്പെട്ടവർക്കും അഭിമുഖ തിയതിക്കുമുമ്പ് പ്രൊഫൈലി അപ്ലോഡ് ചെയ്യുന്ന അപേക്ഷാപ്രകാരം തിയതി മാറ്റി ൽകും. അഭിമുഖത്തിന് ഹാജരാകുന്നവ വെബ്സൈറ്റി ലഭ്യമായ കോവിഡ് ചോദ്യാവലി ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അപ്ലോഡ് ചെയ്യണം. അറിയിപ്പ് പ്രൊഫൈ, എസ്എംഎസ് അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവ ഒന്ന് വിഭാഗവുമായി ബന്ധപ്പെടണം (ഫോ: 0471 2546242).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top