ഗുജറാത്ത് കേന്ദ്രസർവകലാശാലയിൽ അധ്യാപക, അനധ്യാപക തസ്തികകളിലായി 92 ഒഴിവ്.



ഗുജറാത്ത് കേന്ദ്രസർവകലാശാലയിൽ അധ്യാപക, അനധ്യാപക തസ്തികകളിലായി 92 ഒഴിവ്. അധ്യാപകരുടെ (പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസി.പ്രൊഫസർ) 70 ഒഴിവും അനധ്യാപകരുടെ 22 ഒഴിവുമാണുള്ളത്. സ്കൂൾ ഓഫ് സോഷ്യൽ സയൻസ് 15, സ്കൂൾ ഓഫ് ലാംഗ്വേജ്, ലിറ്ററേച്ചർ ാൻഡ് കൾച്ചറൽ സ്റ്റഡീസ് 20, സെന്റർ ഓഫ് ഡയസ്പോറ സ്റ്റഡീസ് 2, സ്കൂൾ ഓഫ് കെമിക്കൽ സയൻസ് 1, സ്കൂൾ ഓഫ് അപ്ലൈഡ് മെറ്റീരിയൽ സയൻസ് 4, സ്കൂൾ ഓഫ് ലൈഫ് സയൻസ് 1, സ്കൂൾ ഓഫ് എൻവയോൺമെന്റൽ ആൻഡ് സസ്റ്റയിനബിൾ ഡവലപ്മെന്റ് 1, സ്കൂൾ ഓഫ് ലൈബ്രറി ആൻഡ്് ഇൻഫർമേഷൻ സയൻസ് 4, സ്കൂൾ ഓഫ് നാനോ സയൻസ് 2, സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ് 4, സ്കൂൾ ഓഫ് നാഷണൽ സെക്യൂരിറ്റി സ്റ്റഡീസ് 13, സ്കൂൾ ഓഫ് എഡ്യുക്കേഷൻ 13 എന്നിങ്ങനെയാണ് വിവിധ പഠനവകുപ്പുകളിലെ അധ്യാപക ഒഴിവ്. അനധ്യാപക ഒഴിവുകളിൽ സെക്ഷൻ ഓഫീസർ 3, അസിസ്റ്റന്റ് 4േ പ്രൈവറ്റ് സെക്രട്ടറി 4, പേഴ്സണൽ അസിസ്റ്റന്റ് 3, പേഴ്സണൽ അസിസ്റ്റന്റ്(ലൈബ്രറി സയൻസ്) 1, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്(ലബോറട്ടറി) 1,സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ ് (കംപ്യൂട്ടർ) 1, അസി. എൻജിനിയർ(സിവിൽ) 1, ജൂനിയർ എൻജിനിയർ(സിവിൽ) 1, ജൂനിയർ എൻജിനിയർ(ടെക്നിക്കൽ) 1, ഹിന്ദി(ട്രാൻസ്ലേറ്റർ), സെക്യൂരിറ്റി ഓഫീസർ 1 എന്നിങ്ങനെയാണ് ഒഴിവ്. www.cug.ac.in  website വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 27. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് Recruitment Cell, Central University of Gujarath, Sector29, Gandhinagar, Gujarath, India 382030 എന്നവിലാസത്തിൽ തപാൽ വഴി ലഭിക്കാനുള്ള അവസാന തിയതി മാർച്ച് 9. വിശദവിവരം വെബ്സൈറ്റിൽ. ദാദ്രനാഗർ ഹവേലിയിൽ കേന്ദ്രഭരണപ്രദേശമായ ദാദ്രനാഗർ ഹവേലിയിൽ അധ്യാപകരുടെ 323 ഒഴിവുണ്ട്. പോസ്റ്റ്ഗ്രാജ്വേറ്റ് ടീച്ചർ, ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ, അസിസ്റ്റന്റ് ടീച്ചർ(പ്രൈമറി/അപ്പർപ്രൈമറി വിഭാഗത്തിലാണ് അവസരം. പിജിടി 101 ഒഴിവ്. യോഗ്യത ബിരുദാനന്തരബിരുദവും ബിഎഡും. ടിജിടി/ അസി. ടീച്ചർ(ഹൈസ്കൂൾ) 125 ഒഴിവുണ്ട്. യോഗ്യത ബിരുദവും ബിഎഡും. അസി. ടീച്ചർ(പ്രൈമറി/അപ്പർപ്രൈമറി) 97 ഒഴിവുണ്ട്. യോഗ്യത പ്ലസ്ടുവും എലിമെന്ററി എഡ്യുക്കേഷൻ ഡിപ്ലോമയും. ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ജയിക്കണം. ഉയർന്ന പ്രായം 30. വിശദവിവരത്തിനും ഓൺലൈനായി അപേക്ഷിക്കാനും www.daman.nic.in. അവസാന തിയതി ഫെബ്രുവരി 24.  അഗർത്തല എൻഐടി ത്രിപുര അഗർത്തലയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അധ്യാപകരുടെ 58 ഒഴിവുണ്ട്.  അസിസ്റ്റന്റ് പ്രൊഫസർ  ഗ്രേഡ് ഒന്ന്, രണ്ട് വിഭാഗത്തിലാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരത്തിനും www.nita.ac.in. അപേക്ഷിക്കാനുള്ള അവസാനതിയതി ഫെബ്രുവരി 25.     Read on deshabhimani.com

Related News