നാഷണല്‍ ഹോസ്പിറ്റാലിറ്റി ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് രജിസ്ട്രേഷന്‍ തുടങ്ങി



നാഷണല്‍ ഹോസ്പിറ്റാലിറ്റി ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് NCHMCT (National Council for Hotel Management and catering Technology) അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അസിസ്റ്റന്റ് ലക്ചറര്‍, ടീച്ചിങ് അസോസിയറ്റ്സ് തസ്തികകളില്‍ അപേക്ഷിക്കുന്നവര്‍ ഈ പരീക്ഷ വിജയിക്കണം. NCHMCT യുടെ കീഴില്‍ വരുന്ന സര്‍ക്കാര്‍/സ്വകാര്യ മേഖലകളുടെ  ധനസഹായമുള്ളവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍  (ഹോസ്പാറ്റിലാറ്റി എഡ്യുക്കേഷന്‍) അധ്യാപക തസ്തികകളില്‍ അപേക്ഷിക്കാന്‍ എലിജിബിലിറ്റി ടെസ്റ്റ് പാസാകണം. മാര്‍ച്ച് 18നാണ് പരീക്ഷ.  കേരളത്തില്‍ തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്ത് 16 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്.  യോഗ്യത: ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷനിലോ ഹോട്ടല്‍ മാനേജ്മെന്റിലോ 60 ശതമാനം മാര്‍ക്കോടെ ബിരുദം ( 10+2 സിസ്റ്റം). ഉയര്‍ന്ന പ്രായം 30 . നിയമാനുസൃത വയസ്സിളവ് ലഭിക്കും. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി 20. ഓണ്‍ലൈനായി അപേക്ഷിച്ചതിന്റെ കോപ്പി ഫീസടച്ചതിന്റെ ഡിമാന്‍ഡ് ഡ്രാഫ്റ്റ്സഹിതം സ്പീഡ് പോസ്റ്റായി ഫെബ്രുവരി 28നകം ലഭിക്കണം. വിലാസം: NCHMCT, A-34, Sector-62, Noida, Pin: 201309. വിശദവിവരങ്ങള്‍ക്ക് www.thims.gov.inwww.thims.gov.in Read on deshabhimani.com

Related News