25 April Thursday

നാഷണല്‍ ഹോസ്പിറ്റാലിറ്റി ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് രജിസ്ട്രേഷന്‍ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Jan 8, 2018

നാഷണല്‍ ഹോസ്പിറ്റാലിറ്റി ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് NCHMCT (National Council for Hotel Management and catering Technology) അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അസിസ്റ്റന്റ് ലക്ചറര്‍, ടീച്ചിങ് അസോസിയറ്റ്സ് തസ്തികകളില്‍ അപേക്ഷിക്കുന്നവര്‍ ഈ പരീക്ഷ വിജയിക്കണം. NCHMCT യുടെ കീഴില്‍ വരുന്ന സര്‍ക്കാര്‍/സ്വകാര്യ മേഖലകളുടെ  ധനസഹായമുള്ളവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍  (ഹോസ്പാറ്റിലാറ്റി എഡ്യുക്കേഷന്‍) അധ്യാപക തസ്തികകളില്‍ അപേക്ഷിക്കാന്‍ എലിജിബിലിറ്റി ടെസ്റ്റ് പാസാകണം. മാര്‍ച്ച് 18നാണ് പരീക്ഷ.  കേരളത്തില്‍ തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്ത് 16 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്.  യോഗ്യത: ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷനിലോ ഹോട്ടല്‍ മാനേജ്മെന്റിലോ 60 ശതമാനം മാര്‍ക്കോടെ ബിരുദം ( 10+2 സിസ്റ്റം). ഉയര്‍ന്ന പ്രായം 30 . നിയമാനുസൃത വയസ്സിളവ് ലഭിക്കും.
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി 20. ഓണ്‍ലൈനായി അപേക്ഷിച്ചതിന്റെ കോപ്പി ഫീസടച്ചതിന്റെ ഡിമാന്‍ഡ് ഡ്രാഫ്റ്റ്സഹിതം സ്പീഡ് പോസ്റ്റായി ഫെബ്രുവരി 28നകം ലഭിക്കണം. വിലാസം: NCHMCT, A-34, Sector-62, Noida, Pin: 201309. വിശദവിവരങ്ങള്‍ക്ക് www.thims.gov.inwww.thims.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top