ബാങ്ക് ഓഫ് ബറോഡയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍: 250 ഒഴിവ്



ബാങ്ക് ഓഫ് ബറോഡയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ 250 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിനാന്‍സ്/ക്രെഡിറ്റ് 145, ഐടി സ്പെഷ്യലിസ്റ്റ് 25, സോഫ്റ്റ്വെയര്‍ ഡെവലപ്മെന്‍അറ് 10, എച്ച്ആര്‍എം 7, റിക്രൂട്ട്മെന്റ് സ്പെഷ്യലിസ്റ്റ് 2, എച്ച്ആര്‍–ഐടി 6, എക്കണോമിസ്റ്റ് 4, ലോ 20, ഡാറ്റ സയന്റിസ്റ്റ് 2, ഡാറ്റ ബേസ് മാനേജ്മെന്റ ് 2, ഡാറ്റ അനലിസ്റ്റ് 9 എന്നിവയാണ് ഒഴിവുകള്‍. ഐടി സ്പെഷ്യലിസ്റ്റ് ഓഫീസര്‍/സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ്: കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ്, ഐടി, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ്, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനിയറിങ് ബിരുദം. അല്ലെങ്കില്‍  മുകളില്‍ പറഞ്ഞതില്‍ പിജി ബിരുദവും ഡൊയാക് ബി ലെവല്‍ സര്‍ട്ടിഫിക്കേഷനും.  2016 ഏപ്രില്‍ 13ന് 25–35 വയസ്. ഫിനാന്‍സ്/ക്രെഡിറ്റ്: സിഎ, ഐസിഡബ്ള്യുഎ, ഫുള്‍ടൈം എംബിഎ ഫിനാന്‍സ്, പിജിഡിബിഎം ഫിനാന്‍സ്  എന്നിവയലൊന്നും ബാങ്കുകളില്‍ ക്രെഡിറ്റ്/ഫിനാന്‍സ്  വിഭാഗത്തില്‍ നാലുവര്‍ഷ ജോലി പരിചയവും. ഈ വിഭാഗത്തില്‍തന്നെ ഈ യോഗ്യതയും ആറുവര്‍ഷ ജോലി പരിചയവുമുള്ള ഒഴിവുകളുമുണ്ട്. പ്ളാനിങ്: ഫുള്‍ടൈം എംഎ എക്കണോമിക്സ്, എംകോം ബാങ്കിങ്, എംഎസ്സി, എംഎ ഓപറേഷന്‍സ് റിസര്‍ച്ച്, എംബിഎ ഫിനാന്‍സ് യോഗ്യതകളിലൊന്നും വലിയ ബാങ്കുകളില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസ്, ബജറ്റിങ് വിഭാഗത്തില്‍ മൂന്നുവര്‍ഷ ജോലി പരിചയവും. 2016 ഏപ്രില്‍ 13ന് 25–35 വയസ്. റിസ്ക് മാനേജ്മെന്റ്: റിസ്ക് മാനേജ്മെന്റ്/സ്റ്റാറ്റിസ്റ്റിക്സ്/ഫിനാന്‍ഷ്യല്‍ എന്‍ജിനിയറിങ്ങില്‍ രണ്ടുവര്‍ഷ ഫുള്‍ടൈം പിജി. വലിയ ബാങ്കുകളില്‍ നാലുവര്‍ഷ ജോലി പരിചയവും 2016 ഏപ്രില്‍ 13ന് 25–35 വയസ്. മറ്റു തസ്തികകളുടെ വിശദമായ യോഗ്യതയും കൂടുതല്‍ വിവരവും  www.bankofbaroda.com  വെബ്സൈറ്റില്‍. Read on deshabhimani.com

Related News