17 December Wednesday

ബാങ്ക് ഓഫ് ബറോഡയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍: 250 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Thursday Apr 7, 2016

ബാങ്ക് ഓഫ് ബറോഡയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ 250 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫിനാന്‍സ്/ക്രെഡിറ്റ് 145, ഐടി സ്പെഷ്യലിസ്റ്റ് 25, സോഫ്റ്റ്വെയര്‍ ഡെവലപ്മെന്‍അറ് 10, എച്ച്ആര്‍എം 7, റിക്രൂട്ട്മെന്റ് സ്പെഷ്യലിസ്റ്റ് 2, എച്ച്ആര്‍–ഐടി 6, എക്കണോമിസ്റ്റ് 4, ലോ 20, ഡാറ്റ സയന്റിസ്റ്റ് 2, ഡാറ്റ ബേസ് മാനേജ്മെന്റ ് 2, ഡാറ്റ അനലിസ്റ്റ് 9 എന്നിവയാണ് ഒഴിവുകള്‍.

ഐടി സ്പെഷ്യലിസ്റ്റ് ഓഫീസര്‍/സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ്:
കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ്, ഐടി, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ്, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനിയറിങ് ബിരുദം. അല്ലെങ്കില്‍  മുകളില്‍ പറഞ്ഞതില്‍ പിജി ബിരുദവും ഡൊയാക് ബി ലെവല്‍ സര്‍ട്ടിഫിക്കേഷനും. 

2016 ഏപ്രില്‍ 13ന് 25–35 വയസ്.
ഫിനാന്‍സ്/ക്രെഡിറ്റ്: സിഎ, ഐസിഡബ്ള്യുഎ, ഫുള്‍ടൈം എംബിഎ ഫിനാന്‍സ്, പിജിഡിബിഎം ഫിനാന്‍സ്  എന്നിവയലൊന്നും ബാങ്കുകളില്‍ ക്രെഡിറ്റ്/ഫിനാന്‍സ്  വിഭാഗത്തില്‍ നാലുവര്‍ഷ ജോലി പരിചയവും.

ഈ വിഭാഗത്തില്‍തന്നെ ഈ യോഗ്യതയും ആറുവര്‍ഷ ജോലി പരിചയവുമുള്ള ഒഴിവുകളുമുണ്ട്.
പ്ളാനിങ്: ഫുള്‍ടൈം എംഎ എക്കണോമിക്സ്, എംകോം ബാങ്കിങ്, എംഎസ്സി, എംഎ ഓപറേഷന്‍സ് റിസര്‍ച്ച്, എംബിഎ ഫിനാന്‍സ് യോഗ്യതകളിലൊന്നും വലിയ ബാങ്കുകളില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസ്, ബജറ്റിങ് വിഭാഗത്തില്‍ മൂന്നുവര്‍ഷ ജോലി പരിചയവും.

2016 ഏപ്രില്‍ 13ന് 25–35 വയസ്.
റിസ്ക് മാനേജ്മെന്റ്: റിസ്ക് മാനേജ്മെന്റ്/സ്റ്റാറ്റിസ്റ്റിക്സ്/ഫിനാന്‍ഷ്യല്‍ എന്‍ജിനിയറിങ്ങില്‍ രണ്ടുവര്‍ഷ ഫുള്‍ടൈം പിജി. വലിയ ബാങ്കുകളില്‍ നാലുവര്‍ഷ ജോലി പരിചയവും
2016 ഏപ്രില്‍ 13ന് 25–35 വയസ്.
മറ്റു തസ്തികകളുടെ വിശദമായ യോഗ്യതയും കൂടുതല്‍ വിവരവും  www.bankofbaroda.com  വെബ്സൈറ്റില്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top