ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സിൽ വർക്‌ അസിസ്‌റ്റന്റ്



തിരുവനന്തപുരത്ത്‌ പ്രവർത്തിക്കുന്ന ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സിൽ വർക്‌ അസിസ്‌റ്റന്റ്‌ 80 ഒഴിവുണ്ട്‌. പുരുഷന്മാർക്കാണ്‌ അവസരം. പ്രൊഡക്‌ഷൻ 47, യോഗ്യത കെമിസ്‌ട്രി ഒരുവിഷയമായുള്ള പ്രീഡിഗ്രി/പ്ലസ്‌ടു ജയിക്കണം. അല്ലെങ്കിൽ അപ്രന്റിസ്‌ഷിപ്പ്‌ ട്രെയിനിങ്‌ സ്‌കീമിന്റെ കീഴിലുള്ള അറ്റൻഡന്റ്‌ ഓപറേറ്റർ ട്രേഡിൽ എൻഎസി യോഗ്യത നേടണം. ഫിറ്റർ 15, വെൽഡർ 1, ഇലക്ട്രീഷ്യൻ 7 എന്നിങ്ങനെയും ഒഴിവുണ്ട്‌. ബന്ധശപ്പട്ട ട്രേഡിൽ ഐടിഐ യാണ്‌ യോഗ്യത. ഇൻസ്‌ട്രുമെന്റേഷൻ 2 ഒഴിവ്‌. യോഗ്യത ഇൻസ്‌ട്രുമെന്റ്‌ മെക്കാനിക്‌/ഇലക്ട്രോണിക്‌സ്‌  ട്രേഡിൽ ഐടിഐ. സാനിറ്ററി പ്ലംബർ 1, യോഗ്യത  പ്ലംബർ ട്രേഡിൽ ഐടിഐ സർടിഫിക്കറ്റ്‌. ലെഡ്‌ലൈനർ 2,  വെൽഡർ  ട്രേഡിൽ ഐടിഐ. ബ്രിക്‌ലയർ യോഗ്യത പത്താം ക്ലാസ്സ്‌/ജെടിഎസ്‌സി. പ്രായം 18–-36. 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.  വിശദവിവരവും അപേക്ഷയുടെ മാതൃകയും www.travancoretitanium.com ൽ ലഭിക്കും. അപേക്ഷ പൂരിപ്പിച്ച്‌  അനുബന്ധരേഖകളുടെ പകർപ്പ്‌ , ഫോട്ടോ സഹിതം Deputy General Manger( HR & Engg), Travancore Titanium Products Limited, Kochuveli, Thiruvananthapuram--695021 എന്ന വിലാസത്തിൽ അയക്കുക. അപേക്ഷയുടെ കവറിനുപുറത്ത്‌ തസ്‌തികയുടെ പേര്‌ രേഖപ്പെടുത്തണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച്‌ 25. Read on deshabhimani.com

Related News