24 April Wednesday

ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സിൽ വർക്‌ അസിസ്‌റ്റന്റ്

വെബ് ഡെസ്‌ക്‌Updated: Saturday Mar 7, 2020

തിരുവനന്തപുരത്ത്‌ പ്രവർത്തിക്കുന്ന ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സിൽ വർക്‌ അസിസ്‌റ്റന്റ്‌ 80 ഒഴിവുണ്ട്‌. പുരുഷന്മാർക്കാണ്‌ അവസരം. പ്രൊഡക്‌ഷൻ 47, യോഗ്യത കെമിസ്‌ട്രി ഒരുവിഷയമായുള്ള പ്രീഡിഗ്രി/പ്ലസ്‌ടു ജയിക്കണം. അല്ലെങ്കിൽ അപ്രന്റിസ്‌ഷിപ്പ്‌ ട്രെയിനിങ്‌ സ്‌കീമിന്റെ കീഴിലുള്ള അറ്റൻഡന്റ്‌ ഓപറേറ്റർ ട്രേഡിൽ എൻഎസി യോഗ്യത നേടണം. ഫിറ്റർ 15, വെൽഡർ 1, ഇലക്ട്രീഷ്യൻ 7 എന്നിങ്ങനെയും ഒഴിവുണ്ട്‌. ബന്ധശപ്പട്ട ട്രേഡിൽ ഐടിഐ യാണ്‌ യോഗ്യത. ഇൻസ്‌ട്രുമെന്റേഷൻ 2 ഒഴിവ്‌. യോഗ്യത ഇൻസ്‌ട്രുമെന്റ്‌ മെക്കാനിക്‌/ഇലക്ട്രോണിക്‌സ്‌  ട്രേഡിൽ ഐടിഐ. സാനിറ്ററി പ്ലംബർ 1, യോഗ്യത  പ്ലംബർ ട്രേഡിൽ ഐടിഐ സർടിഫിക്കറ്റ്‌. ലെഡ്‌ലൈനർ 2,  വെൽഡർ  ട്രേഡിൽ ഐടിഐ. ബ്രിക്‌ലയർ യോഗ്യത പത്താം ക്ലാസ്സ്‌/ജെടിഎസ്‌സി. പ്രായം 18–-36. 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.  വിശദവിവരവും അപേക്ഷയുടെ മാതൃകയും www.travancoretitanium.com ൽ ലഭിക്കും. അപേക്ഷ പൂരിപ്പിച്ച്‌  അനുബന്ധരേഖകളുടെ പകർപ്പ്‌ , ഫോട്ടോ സഹിതം Deputy General Manger( HR & Engg), Travancore Titanium Products Limited, Kochuveli, Thiruvananthapuram--695021 എന്ന വിലാസത്തിൽ അയക്കുക. അപേക്ഷയുടെ കവറിനുപുറത്ത്‌ തസ്‌തികയുടെ പേര്‌ രേഖപ്പെടുത്തണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച്‌ 25.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top