സിവിൽ സർവീസിന് 
അപേക്ഷിക്കാം



സിവിൽ സർവീസ്‌ പരീക്ഷക്ക്‌ യൂണിയൻ പബ്ലിക്‌ സർവീസ്‌ കമീഷൻ അപേക്ഷ ക്ഷണിച്ചു. കേന്ദ്രസർവീസിൽ വിവിധ വിഭാഗങ്ങളിലായി നിലവിൽ 712 ഒഴിവുണ്ട്‌. യോഗ്യത സർവകലാശാല ബിരുദം. പ്രായം 21–-32. 2021 ആഗസ്‌ത്‌ ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌‌. നിയമാനുസൃത ഇളവ്‌ ലഭിക്കും. പ്രാഥമിക പരീക്ഷക്ക്‌ കേരളത്തിൽ കോഴിക്കോട്‌, കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്താകെ 73 കേന്ദ്രങ്ങളുണ്ട്‌. പ്രധാന പരീക്ഷക്ക്‌ തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്താകെ 24 കേന്ദ്രങ്ങളുണ്ട്‌. https://upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ 24 വൈകിട്ട്‌ ആറ്‌. വിശദവിവരം വെബ്‌സൈറ്റിൽ. Read on deshabhimani.com

Related News