07 July Monday

സിവിൽ സർവീസിന് 
അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Mar 6, 2021
സിവിൽ സർവീസ്‌ പരീക്ഷക്ക്‌ യൂണിയൻ പബ്ലിക്‌ സർവീസ്‌ കമീഷൻ അപേക്ഷ ക്ഷണിച്ചു.  കേന്ദ്രസർവീസിൽ വിവിധ വിഭാഗങ്ങളിലായി നിലവിൽ 712 ഒഴിവുണ്ട്‌.  യോഗ്യത സർവകലാശാല ബിരുദം.  പ്രായം 21–-32. 2021 ആഗസ്‌ത്‌ ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌‌. നിയമാനുസൃത ഇളവ്‌ ലഭിക്കും.  പ്രാഥമിക പരീക്ഷക്ക്‌ കേരളത്തിൽ കോഴിക്കോട്‌, കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്താകെ 73 കേന്ദ്രങ്ങളുണ്ട്‌. 
പ്രധാന പരീക്ഷക്ക്‌ തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്താകെ 24 കേന്ദ്രങ്ങളുണ്ട്‌. https://upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ 24 വൈകിട്ട്‌ ആറ്‌. വിശദവിവരം വെബ്‌സൈറ്റിൽ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top