കരസേനയിൽ ഫാർമസിസ്‌റ്റ്‌



കരസേനയിലെ ശിപായി ഡി ഫാർമ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. കേരളം, മാഹി , ലക്ഷദ്വീപ്‌ എന്നിവിടങ്ങളിലുള്ളവർക്കുള്ള റിക്രൂട്ട്‌മെന്റ്‌ റാലി കർണാടകയിലെ ഉഡുപ്പിയിലാണ്. ഫാർമസിസ്‌റ്റുകൾക്കാണ്‌ അവസരം. പുരുഷന്മാർ മാത്രം പങ്കെടുക്കണം. യോഗ്യത പ്ലസ്‌ടുവും 55 ശതമാനം മാർക്കോടെ ഡി ഫാർമും. സംസ്ഥാന ഫാർമസി കൗൺസിലോ ഫാർമസി കൗൺസിൽ ഓഫ്‌ ഇന്ത്യയിലോ രജിസ്‌റ്റർചെയ്യണം. പ്രായം 19–-25. നിശ്‌ചിത ശാരീരിക യോഗ്യതയും വേണം. കുറഞ്ഞ ഉയരം 165 സെന്റീമീറ്റർ, ഉയരത്തിനൊത്ത തൂക്കം വേണം. കുറഞ്ഞ നെഞ്ചളവ്‌ 77 സെന്റീമീറ്റർ. അഞ്ച്‌ സെന്റീമീറ്റർ വികസിപ്പിക്കാനാകണം. റാലിയിൽ കായിക, ആരോഗ്യ പരിശോധനയുമുണ്ടാകും. ഓൺലൈനായി അപേക്ഷിക്കണം. അവസാന തിയതി മാർച്ച്‌ 13. വിശദവിവരത്തിന്‌ www.joinindianarmy.nic.in Read on deshabhimani.com

Related News