25 April Thursday

കരസേനയിൽ ഫാർമസിസ്‌റ്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Mar 6, 2021
കരസേനയിലെ ശിപായി ഡി ഫാർമ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.  കേരളം, മാഹി , ലക്ഷദ്വീപ്‌ എന്നിവിടങ്ങളിലുള്ളവർക്കുള്ള റിക്രൂട്ട്‌മെന്റ്‌ റാലി കർണാടകയിലെ ഉഡുപ്പിയിലാണ്.  ഫാർമസിസ്‌റ്റുകൾക്കാണ്‌ അവസരം. പുരുഷന്മാർ മാത്രം പങ്കെടുക്കണം.  യോഗ്യത പ്ലസ്‌ടുവും 55 ശതമാനം മാർക്കോടെ ഡി ഫാർമും.  സംസ്ഥാന ഫാർമസി കൗൺസിലോ ഫാർമസി കൗൺസിൽ ഓഫ്‌ ഇന്ത്യയിലോ രജിസ്‌റ്റർചെയ്യണം.  പ്രായം 19–-25. നിശ്‌ചിത ശാരീരിക യോഗ്യതയും വേണം. 
കുറഞ്ഞ ഉയരം 165 സെന്റീമീറ്റർ, ഉയരത്തിനൊത്ത തൂക്കം വേണം. കുറഞ്ഞ നെഞ്ചളവ്‌ 77 സെന്റീമീറ്റർ. അഞ്ച്‌ സെന്റീമീറ്റർ വികസിപ്പിക്കാനാകണം. റാലിയിൽ കായിക, ആരോഗ്യ പരിശോധനയുമുണ്ടാകും. ഓൺലൈനായി അപേക്ഷിക്കണം. അവസാന തിയതി മാർച്ച്‌ 13. വിശദവിവരത്തിന്‌ www.joinindianarmy.nic.in

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top