എഫ്‌സിഐയിൽ 89 ഒഴിവ്‌



ഫുഡ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യയിൽ അസിസ്‌റ്റന്റ്‌ ജനറൽ മാനേജർ, മെഡിക്കൽ ഓഫീസർ തസ്‌തികകളിൽ ആകെ 89 ഒഴിവുണ്ട്‌. അസിസ്‌റ്റന്റ്‌ ജനറൽ മാനേജർ ജനറൽ അഡ്‌മിനിസ്‌ട്രേഷൻ 30, ടെക്‌നിക്കൽ 27, അക്കൗണ്ട്‌സ്‌ 22, ലോ 8, മെഡിക്കൽ ഓഫീസർ 2 എന്നിങ്ങനെയാണ്‌ ഒഴിവ്‌. ഓൺലൈനായി അപേക്ഷിക്കാം. ഒരാൾക്ക്‌ ഒരുതസ്‌തികയിലേക്ക്‌ അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി മാർച്ച്‌ 31. വിശദവിവരത്തിന്‌ https://www.recruitmentfci.in/ Read on deshabhimani.com

Related News