കമ്പൈൻഡ്‌ 
ഹയർസെക്കൻഡറി 
അപേക്ഷക്ഷണിച്ചു



കമ്പൈൻഡ്‌ ഹയർസെക്കൻഡറി ലെവൽ പരീക്ഷക്ക്‌ സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു. ലോവർ ഡിവിഷൻ ക്ലർക്ക്‌/ജൂനിയർ സെക്രട്ടറിയറ്റ്‌ അസിസ്‌റ്റന്റ്‌, പോസ്‌റ്റൽ അസിസ്‌റ്റന്റ്‌/സോർടിങ്‌ അസിസ്‌റ്റന്റ്‌, ഡാറ്റ എൻട്രി ഓപറേറ്റർ തസ്‌തികകളിലാണ്‌ ഒഴിവ്‌. കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ/സ്ഥാപനങ്ങൾ/ഭരണഘടനാ സ്ഥാപനങ്ങൾ/സ്വയംഭരണസ്ഥാപനങ്ങൾ/ട്രിബ്യൂണൽ എന്നിവിടങ്ങളിലാണ്‌ നിയമനം.   യോഗ്യത പ്ലസ്‌ടു/മാത്തമാറ്റിക്‌സ്‌ പഠിച്ച്‌ പ്ലസ്‌ടു സയൻസ്‌. പ്രായം 18–-27. 2022 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.  ലക്ഷദ്വീപ്‌, കർണാടകം, കേരളം എന്നീ സംസ്ഥാനങ്ങളാണ്‌  കർണാട–-കേരള റീജണിൽ ഉൾപ്പെടുന്നത്‌.  തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം, തൃശൂർ, കോഴിക്കോട്‌, കണ്ണൂർ എന്നിവിടങ്ങളാണ്‌ കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ.   www.ssc.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച്‌ ഏഴ്‌. Read on deshabhimani.com

Related News