19 April Friday

കമ്പൈൻഡ്‌ 
ഹയർസെക്കൻഡറി 
അപേക്ഷക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Feb 6, 2022

കമ്പൈൻഡ്‌ ഹയർസെക്കൻഡറി ലെവൽ പരീക്ഷക്ക്‌ സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു. ലോവർ ഡിവിഷൻ ക്ലർക്ക്‌/ജൂനിയർ സെക്രട്ടറിയറ്റ്‌ അസിസ്‌റ്റന്റ്‌, പോസ്‌റ്റൽ അസിസ്‌റ്റന്റ്‌/സോർടിങ്‌ അസിസ്‌റ്റന്റ്‌, ഡാറ്റ എൻട്രി ഓപറേറ്റർ തസ്‌തികകളിലാണ്‌ ഒഴിവ്‌. കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ/സ്ഥാപനങ്ങൾ/ഭരണഘടനാ സ്ഥാപനങ്ങൾ/സ്വയംഭരണസ്ഥാപനങ്ങൾ/ട്രിബ്യൂണൽ എന്നിവിടങ്ങളിലാണ്‌ നിയമനം.   യോഗ്യത പ്ലസ്‌ടു/മാത്തമാറ്റിക്‌സ്‌ പഠിച്ച്‌ പ്ലസ്‌ടു സയൻസ്‌. പ്രായം 18–-27. 2022 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.  ലക്ഷദ്വീപ്‌, കർണാടകം, കേരളം എന്നീ സംസ്ഥാനങ്ങളാണ്‌  കർണാട–-കേരള റീജണിൽ ഉൾപ്പെടുന്നത്‌.  തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം, തൃശൂർ, കോഴിക്കോട്‌, കണ്ണൂർ എന്നിവിടങ്ങളാണ്‌ കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ.   www.ssc.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച്‌ ഏഴ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top