ഫാക്ടിൽ ടെക്‌നീഷ്യൻ



കൊച്ചിയിലെ ഫെർട്ടിലൈസേഴ്‌സ്‌ ആൻഡ്‌ കെമിക്കൽസ്‌ ട്രാവൻകൂർ ലിമിറ്റഡിൽ (FACT) ടെക്‌നീഷ്യൻ തസ്‌തികയിൽ 45 ഒഴിവുണ്ട്‌. ഷിഫ്‌റ്റ്‌ അടിസ്ഥാനത്തിലാണ്‌ ജോലി. പുരുഷന്മാർക്ക്‌ മാത്രമേ അപേക്ഷിക്കാനാവൂ. പ്രായം 35 കവിയരുത്‌. കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ്‌ തെരെഞ്ഞെടുപ്പ്‌. അവസാന തീയതി നവംബർ 16.  വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും www.fact.co.in കാണുക. Read on deshabhimani.com

Related News