തമിഴ്നാട് മർക്കന്റൈൽ ബാങ്കിൽ ഡെപ്യൂട്ടി ജനറൽ മാനേജർ



തമിഴ്നാട് മർക്കന്റൈൽ ബാങ്ക്, ജനറൽ മാനേജർ/ ഡെപ്യൂട്ടി ജനറൽ മാനേജർ (ഐടി), ഡെപ്യൂട്ടി ജനറൽ മാനേജർ (ഇൻസ്പക്ഷൻ/ ക്രെഡിറ്റ് ഓഡിറ്റ് ആൻഡ് മോണിറ്ററിങ്) തസ്തികയിൽ  കരാർ അടിസ്ഥാനത്തിൽ നിയമിക്കും. യോഗ്യത ബന്ധപ്പെട്ട തസ്തികകളിൽ പബ്ലിക്/ പ്രൈവറ്റ് ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ ജോലിചെയ്ത പരിചയം. പ്രായം നാൽപ്പത്തഞ്ചും അതിലധികവും. ഇന്റർവ്യു വഴിയാണ് തെരഞ്ഞെടുപ്പ്. അപേക്ഷ The General Manager, Human Resources Development Department, Tamilnad Mercantile Bank Ltd, Head Office, No 57, V E Road, Thoothukudi  628002എന്ന വിലാസത്തിൽ നവംബർ ഒമ്പതിനകം ലഭിക്കണം.വിശദവിവരം www.tmb.in   Read on deshabhimani.com

Related News