കരസേനയിൽ ടെക്നിക്കൽ എൻട്രി സ്കീം



കരസേനയിലെ ടെക്നിക്കൽ എൻട്രി സ്കീമിൽ  ഓഫീസർമാരാകാൻ അവസരം. 90 ഒഴിവുണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ആകെ 70 ശതമാനം മാർക്കോടെ പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം. 2000 ജനുവരി ഒന്നിനും 2003 ജനുവരി ഒന്നിനും ഇടയിൽ (ഇരുതിയതികളും ഉൾപ്പെടെ) ജനിച്ച അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. ഉയരം 157.5 സെ.മീ.  കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എൻജിനിയറിങ് ബിരുദം ലഭിക്കും.  തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ലെഫ്റ്റനന്റ് റാങ്ക് മുതൽ കമീഷന്റ് ഓഫീസർവരെയാകാൻ അവസരമുണ്ട്.www.joinindianarmy.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 27. ഓൺലൈനായി അപേക്ഷിച്ചതിന്റെ രണ്ട്  പ്രിന്റെടുക്കണം. ഒന്ന് ഇന്റർവ്യു സമയത്തും മറ്റേത് റഫറൻസിനായും ഉപയോഗിക്കാം. വിശദവിവരം website ൽ.     Read on deshabhimani.com

Related News