നെഹ്‌റു യുവകേന്ദ്രയിൽ 
358 യൂത്ത്‌ വളന്റിയർ



നെഹ്‌റു യുവകേന്ദ്രയിൽ നാഷണൽ യൂത്ത്‌ വളന്റിയറുടെ 358 ഒഴിവുണ്ട്‌. കേരള റീജിയണിൽപെട്ട കേരളം, ലക്ഷദ്വീപ്‌, മാഹി എന്നിവിടങ്ങളിലാണ്‌ അവസരം. നിയമനം ഒരു വർഷത്തേക്ക്‌. ഓരോ ബ്ലോക്കിലും രണ്ടുപേരെയും ജില്ലാ ഓഫീസുകളിലേക്ക്‌ രണ്ട്‌ പേരെയും വീതം നിയമിക്കും. യോഗ്യത : എസ്‌എസ്‌എൽസി. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും എൻഎസ്‌എസ്‌, എൻസിസി, യൂത്ത്‌ ക്ലബ്‌ അംഗങ്ങൾക്കും മുൻഗണന. പ്രായം: 18–-29. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച്‌ 9. വിശദിവിവരങ്ങൾ ജില്ലാ ഓഫീസുകളിൽനിന്നും ലഭിക്കും.  www.nyks.nic.in എന്ന വെബ്‌സൈറ്റ്‌ വഴി  അപേക്ഷിക്കാം. Read on deshabhimani.com

Related News