നെഹ്‌റു യുവകേന്ദ്രയിൽ നാഷണൽ യൂത്ത് വളന്റിയറുടെ 358 ഒഴിവുണ്ട്. കേരള റീജിയണിൽപെട്ട കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലാണ് അവസരം. നിയമനം ഒരു വർഷത്തേക്ക്. ഓരോ ബ്ലോക്കിലും രണ്ടുപേരെയും ജില്ലാ ഓഫീസുകളിലേക്ക് രണ്ട് പേരെയും വീതം നിയമിക്കും. യോഗ്യത : എസ്‌എസ്‌എൽസി. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും എൻഎസ്‌എസ്, എൻസിസി, യൂത്ത് ക്ലബ് അംഗങ്ങൾക്കും മുൻഗണന. പ്രായം: 18–-29. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 9. വിശദിവിവരങ്ങൾ ജില്ലാ ഓഫീസുകളിൽനിന്നും ലഭിക്കും. www.nyks.nic.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..