ഐഎസ്ആർഒയിൽ സയന്റിസ്റ്റ്/ എൻജിനിയർ



ഐഎസ്ആർഒയിൽ സയന്റിസ്റ്റ്/ എൻജിനിയർ തസ്തികയിൽ ഒഴിവുണ്ട്. ഇലക്ട്രോണിക്സ്‐ 32, മെക്കാനിക്കൽ‐ 45, കംപ്യൂട്ടർ സയൻസ്‐ 29 എന്നിങ്ങനെ 106 ഒഴിവുണ്ട്. യോഗ്യത 65 ശതമാനം മാർക്കോടെ ബിഇ/ബിടെക് അല്ലെങ്കിൽ തത്തുല്യം. ഉയർന്ന പ്രായം: 35. എഴുത്തുപരീക്ഷ, ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. എഴുത്ത് പരീക്ഷ ഏപ്രിൽ 22നാണ്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കേണ്ട അവസാനതിയതി ഫെബ്രുവരി 20. വിശദവിവരത്തിന് www.isro.gov.inwww.isro.gov.in Read on deshabhimani.com

Related News