കേരള ഫീഡ്സ് ലിമിറ്റഡില്‍ ട്രെയിനിങ് ആന്‍ഡ് ഡവലപ്മെന്റ് സ്കീമില്‍ മാനേജ്മെന്റ് ട്രെയിനീസ്



കേരള ഫീഡ്സ് ലിമിറ്റഡില്‍ ട്രെയിനിങ് ആന്‍ഡ് ഡവലപ്മെന്റ് സ്കീമില്‍ മാനേജ്മെന്റ് ട്രെയിനീസിന്റെ 25 ഒഴിവുണ്ട്. മാര്‍ക്കറ്റിങ്/ മെറ്റീരിയല്‍സ്/ ഫിനാന്‍സ്/ ഹ്യൂമണ്‍റിസോഴ്സ് വിഭാഗത്തിലാണ് ഒഴിവ്. ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ എംബിഎ. ഫിനാന്‍സ് വിഭാഗത്തില്‍ എംകോംകാര്‍ക്കും ഐസിഡബ്ള്യുഎ ഇന്റര്‍/ സിഎ ഇന്റര്‍കാര്‍ക്കും അപേക്ഷിക്കാം. രണ്ടുവര്‍ഷത്തേക്കാണ് ആദ്യം നിയമനം നല്‍കുക. ജോലിയില്‍ കഴിവ് തെളിയിക്കുന്നവര്‍ക്ക് ഒരുവര്‍ഷത്തേക്കുകൂടി നീട്ടിനല്‍കും. ആദ്യവര്‍ഷം 16,000വും രണ്ടാംവര്‍ഷം 17,500 രൂപയും സ്റ്റൈപെന്‍ഡ് നല്‍കും. നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് പാസ്പോര്‍ട്സൈസ്ഫോട്ടോപതിച്ച് ഒപ്പിട്ട ്  P B No: 436, Thycaud P O, Thiruvananthapuram–695014 എന്ന വിലാസത്തില്‍ ഡിസംബര്‍ എട്ടിനുള്ളില്‍ അയക്കണം. വിശദവിവരവും അപേക്ഷാഫോറവും  www.keralafeeds.com ല്‍ ലഭിക്കും. Read on deshabhimani.com

Related News