20 April Saturday

കേരള ഫീഡ്സ് ലിമിറ്റഡില്‍ ട്രെയിനിങ് ആന്‍ഡ് ഡവലപ്മെന്റ് സ്കീമില്‍ മാനേജ്മെന്റ് ട്രെയിനീസ്

വെബ് ഡെസ്‌ക്‌Updated: Monday Dec 4, 2017

കേരള ഫീഡ്സ് ലിമിറ്റഡില്‍ ട്രെയിനിങ് ആന്‍ഡ് ഡവലപ്മെന്റ് സ്കീമില്‍ മാനേജ്മെന്റ് ട്രെയിനീസിന്റെ 25 ഒഴിവുണ്ട്. മാര്‍ക്കറ്റിങ്/ മെറ്റീരിയല്‍സ്/ ഫിനാന്‍സ്/ ഹ്യൂമണ്‍റിസോഴ്സ് വിഭാഗത്തിലാണ് ഒഴിവ്. ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ എംബിഎ. ഫിനാന്‍സ് വിഭാഗത്തില്‍ എംകോംകാര്‍ക്കും ഐസിഡബ്ള്യുഎ ഇന്റര്‍/ സിഎ ഇന്റര്‍കാര്‍ക്കും അപേക്ഷിക്കാം. രണ്ടുവര്‍ഷത്തേക്കാണ് ആദ്യം നിയമനം നല്‍കുക. ജോലിയില്‍ കഴിവ് തെളിയിക്കുന്നവര്‍ക്ക് ഒരുവര്‍ഷത്തേക്കുകൂടി നീട്ടിനല്‍കും. ആദ്യവര്‍ഷം 16,000വും രണ്ടാംവര്‍ഷം 17,500 രൂപയും സ്റ്റൈപെന്‍ഡ് നല്‍കും. നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് പാസ്പോര്‍ട്സൈസ്ഫോട്ടോപതിച്ച് ഒപ്പിട്ട ്  P B No: 436, Thycaud P O, Thiruvananthapuram–695014 എന്ന വിലാസത്തില്‍ ഡിസംബര്‍ എട്ടിനുള്ളില്‍ അയക്കണം. വിശദവിവരവും അപേക്ഷാഫോറവും  www.keralafeeds.com ല്‍ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top