ബംഗളൂരുവിലെ സെൻട്രൽ സിൽക്ക്‌ ബോർഡിൽ ഒഴിവുണ്ട്‌



സിൽക്ക്‌ ബോർഡിൽ ബംഗളൂരുവിലെ സെൻട്രൽ സിൽക്ക്‌ ബോർഡിൽ 79 ഒഴിവുണ്ട്‌. സയന്റിസ്‌റ്റ്‌ 77, അസിസ്‌റ്റന്റ്‌ ടെക്‌നിക്കൽ 2 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അടിസ്ഥാന യോഗ്യത: സയൻസ്‌/അഗ്രികൾച്ചർ സ്യൻസ്‌ എന്നിവയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ടെക്‌സ്‌റ്റൈൽ ടെക്‌നോളജിയിൽ എൻജിനിയറിങ്‌/ടെക്‌നോളജി ബിരുദം. ബന്ധപ്പെട്ട വിഭാഗത്തിൽ നാലുവർഷത്തെ പ്രവൃത്തിപരിചയം.  അസിസ്‌റ്റന്റ്‌(ടെക്‌നിക്കൽ) യോഗ്യത 50 ശതമാനം മാർക്കോടെ എൻറമോളജി/സുവോളജി/ബോട്ടണി/അഗ്രികൾച്ചർ/സെറികൾച്ചർ/കെമിസ്‌ട്രി എന്നിവയിൽ ബിരുദം. www.csb.gov.in എന്ന website ലൂടെ ഓൺലൈനായി അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റ്‌ ഔട്ടും ആവശ്യമായ രേഖകളും Member-- Secretary, Central Silk Board, Ministry Of Textiles, Government Of india, Hosur Road, B T M Layout, Madiwala, Bangalore--560068 എന്ന വിലാസത്തിൽ സ്‌പീഡ്‌ പോസ്‌റ്റായോ രജിസ്‌ട്രേഡായോ അയയക്കണം. ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 17. പ്രിന്റ്‌ ഔട്ട്‌ തപാലിൽ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 20. Read on deshabhimani.com

Related News