29 March Friday

ബംഗളൂരുവിലെ സെൻട്രൽ സിൽക്ക്‌ ബോർഡിൽ ഒഴിവുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020

സിൽക്ക്‌ ബോർഡിൽ
ബംഗളൂരുവിലെ സെൻട്രൽ സിൽക്ക്‌ ബോർഡിൽ 79 ഒഴിവുണ്ട്‌. സയന്റിസ്‌റ്റ്‌ 77, അസിസ്‌റ്റന്റ്‌ ടെക്‌നിക്കൽ 2 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അടിസ്ഥാന യോഗ്യത: സയൻസ്‌/അഗ്രികൾച്ചർ സ്യൻസ്‌ എന്നിവയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ടെക്‌സ്‌റ്റൈൽ ടെക്‌നോളജിയിൽ എൻജിനിയറിങ്‌/ടെക്‌നോളജി ബിരുദം. ബന്ധപ്പെട്ട വിഭാഗത്തിൽ നാലുവർഷത്തെ പ്രവൃത്തിപരിചയം.  അസിസ്‌റ്റന്റ്‌(ടെക്‌നിക്കൽ) യോഗ്യത 50 ശതമാനം മാർക്കോടെ എൻറമോളജി/സുവോളജി/ബോട്ടണി/അഗ്രികൾച്ചർ/സെറികൾച്ചർ/കെമിസ്‌ട്രി എന്നിവയിൽ ബിരുദം. www.csb.gov.in എന്ന website ലൂടെ ഓൺലൈനായി അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റ്‌ ഔട്ടും ആവശ്യമായ രേഖകളും Member-- Secretary, Central Silk Board, Ministry Of Textiles, Government Of india, Hosur Road, B T M Layout, Madiwala, Bangalore--560068 എന്ന വിലാസത്തിൽ സ്‌പീഡ്‌ പോസ്‌റ്റായോ രജിസ്‌ട്രേഡായോ അയയക്കണം. ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 17. പ്രിന്റ്‌ ഔട്ട്‌ തപാലിൽ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 20.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top