അസം റൈഫിൾസിൽ 
റൈഫിൾമാൻ/റൈഫിൾ വുമൺ



 അസം റൈഫിൾസിൽ  റൈഫിൾമാൻ/റൈഫിൾ വുമൺ (ജനറൽ ഡ്യൂട്ടി) തസ്തികയിലെ 104 ഒഴിവുകളിലേക്ക്‌ സ്‌പോർട്‌സ് ക്വാട്ടയിൽ അപേക്ഷ ക്ഷണിച്ചു.   കായികതാരങ്ങളാണ്‌ അപേക്ഷിക്കേണ്ടത്‌. ഷില്ലോങ്ങിലും ഗുവാഹത്തിയിലും ഇന്ത്യയിലെ മറ്റ് നിയുക്തസ്ഥലങ്ങളിലുമാണ്‌ നിയമനം. യോഗ്യത: 10–--ാം ക്ലാസ്‌ ജയിക്കണം.  കൂടാതെ ഏതെങ്കിലും അന്തർദേശീയ മത്സരം, ദേശീയ മത്സരങ്ങൾ, അന്തർ-സർവകലാശാല ടൂർണമെന്റുകൾ, ദേശീയ സ്‌പോർട്‌സ്/ഗെയിമുകൾ, ദേശീയ ഫിസിക്കൽ എഫിഷ്യൻസി ഡ്രൈവിൽ ദേശീയ അവാർഡ് ജേതാവ് എന്നിവയിൽ പങ്കെടുത്തവരാകണം. 2022 ജൂലൈ നാലിനാണ്‌ റിക്രൂട്ട്‌മെന്റ്‌ റാലി.  ഓൺലൈനായി  അപേക്ഷിക്കേണ്ട അവസാന തീയതി  ഏപ്രിൽ 30-.വിശദവിവരത്തിന് www.assamrifles.gov.in  Read on deshabhimani.com

Related News