ഐപിആർസിയിൽ 100 അപ്രന്റിസ്‌



 ഇന്ത്യൻ സ്‌പേസ്‌ റിസർച്ച്‌ ഓർഗനൈസേഷന്‌ (ഐഎസ്‌ആർഒ) കീഴിലുള്ള ഐഎസ്‌ആർഒ പ്രൊപ്പൽഷൻ കോംപ്ലക്‌സിൽ (ഐപിആർസി) അപ്രന്റിസ്‌ഷിപ്പിന്‌ അവസരം. ഗ്രാജ്വേറ്റ്‌, ടെക്‌നീഷ്യൻ അപ്രന്റിസ്‌ വിഭാഗങ്ങളിലായി 100 ഒഴിവുണ്ട്‌. ഗ്രാജ്വേറ്റ്‌ അപ്രന്റിസ്‌ –- 41, ഗ്രാജ്വേറ്റ്‌  (നോൺ എൻജിനിയറിങ്‌) –-15, ടെക്‌നീഷ്യൻ അപ്രന്റിസ്‌ –-44 എന്നിങ്ങനെയാണ്‌ അവസരം. വാക്ക്‌ ഇൻ ഇന്റർവ്യൂ ഫെബ്രുവരി 11 ന്‌ രാവിലെ 9 മുതൽ 12 വരെ തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലെ ഐപിആർസി ആസ്ഥാനത്ത്‌. ഉയർന്ന പ്രായം: 35 (എൻജിനിയറിങ്‌), 28 (നോൺ എൻജിനിയറിങ്‌). മെക്കാനിക്കൽ, ഇലക്‌ട്രോണിക്‌സ്‌, ഇലക്‌ട്രീഷ്യൻ, സിവിൽ, ഇൻസ്‌ട്രുമെന്റേഷൻ, കെമിക്കൽ, കംപ്യൂട്ടർ സയൻസ്, ലൈബ്രറി സയൻസ്‌ വിഭാഗങ്ങളിലാണ്‌ ഒഴിവ്‌. വിശദവിവരങ്ങൾക്ക്‌ www.iprc.gov.in കാണുക.   Read on deshabhimani.com

Related News