19 April Friday

ഐപിആർസിയിൽ 100 അപ്രന്റിസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

 ഇന്ത്യൻ സ്‌പേസ്‌ റിസർച്ച്‌ ഓർഗനൈസേഷന്‌ (ഐഎസ്‌ആർഒ) കീഴിലുള്ള ഐഎസ്‌ആർഒ പ്രൊപ്പൽഷൻ കോംപ്ലക്‌സിൽ (ഐപിആർസി) അപ്രന്റിസ്‌ഷിപ്പിന്‌ അവസരം. ഗ്രാജ്വേറ്റ്‌, ടെക്‌നീഷ്യൻ അപ്രന്റിസ്‌ വിഭാഗങ്ങളിലായി 100 ഒഴിവുണ്ട്‌. ഗ്രാജ്വേറ്റ്‌ അപ്രന്റിസ്‌ –- 41, ഗ്രാജ്വേറ്റ്‌  (നോൺ എൻജിനിയറിങ്‌) –-15, ടെക്‌നീഷ്യൻ അപ്രന്റിസ്‌ –-44 എന്നിങ്ങനെയാണ്‌ അവസരം. വാക്ക്‌ ഇൻ ഇന്റർവ്യൂ ഫെബ്രുവരി 11 ന്‌ രാവിലെ 9 മുതൽ 12 വരെ തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലെ ഐപിആർസി ആസ്ഥാനത്ത്‌. ഉയർന്ന പ്രായം: 35 (എൻജിനിയറിങ്‌), 28 (നോൺ എൻജിനിയറിങ്‌). മെക്കാനിക്കൽ, ഇലക്‌ട്രോണിക്‌സ്‌, ഇലക്‌ട്രീഷ്യൻ, സിവിൽ, ഇൻസ്‌ട്രുമെന്റേഷൻ, കെമിക്കൽ, കംപ്യൂട്ടർ സയൻസ്, ലൈബ്രറി സയൻസ്‌ വിഭാഗങ്ങളിലാണ്‌ ഒഴിവ്‌. വിശദവിവരങ്ങൾക്ക്‌ www.iprc.gov.in കാണുക.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top