ഹയർസെക്കൻഡറിയിൽ 662 പുതിയ അധ്യാപക തസ്തിക



ഹയർസെക്കൻഡറിയിൽ 662 പുതിയ അധ്യാപക തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 2015‐16 അധ്യയനവർഷം  പുതുതായി അനുവദിച്ച എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളിലും ബാച്ചുകളിലുമാണ് തസ്തിക സൃഷ്ടിക്കുക. കൂടാതെ 116 തസ്തികകൾ അപ്ഗ്രേഡ് ചെയ്യും. പുതിയ തസ്തികകളിൽ 258 എണ്ണം ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ആണ്. 2019‐20 അധ്യയനവർഷം മുതലാണ് തസ്തിക സൃഷ്ടിക്കുക. പഞ്ചായത്തിലെ എൻജിനിയറിങ് വിഭാഗത്തിൽ  195 അസി. എൻജിനിയർ തസ്തിക സൃഷ്ടിക്കും. കേരള സർവകലാശാലയിലെ കംപ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോ ഇൻഫർമാറ്റിക് പഠനവകുപ്പിൽ ഏഴ് അധ്യാപക തസ്തികകൂടി സൃഷ്ടിക്കും.   Read on deshabhimani.com

Related News