20 April Saturday

ഹയർസെക്കൻഡറിയിൽ 662 പുതിയ അധ്യാപക തസ്തിക

വെബ് ഡെസ്‌ക്‌Updated: Monday Feb 4, 2019

ഹയർസെക്കൻഡറിയിൽ 662 പുതിയ അധ്യാപക തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 2015‐16 അധ്യയനവർഷം  പുതുതായി അനുവദിച്ച എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളിലും ബാച്ചുകളിലുമാണ് തസ്തിക സൃഷ്ടിക്കുക. കൂടാതെ 116 തസ്തികകൾ അപ്ഗ്രേഡ് ചെയ്യും. പുതിയ തസ്തികകളിൽ 258 എണ്ണം ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ആണ്. 2019‐20 അധ്യയനവർഷം മുതലാണ് തസ്തിക സൃഷ്ടിക്കുക. പഞ്ചായത്തിലെ എൻജിനിയറിങ് വിഭാഗത്തിൽ  195 അസി. എൻജിനിയർ തസ്തിക സൃഷ്ടിക്കും. കേരള സർവകലാശാലയിലെ കംപ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോ ഇൻഫർമാറ്റിക് പഠനവകുപ്പിൽ ഏഴ് അധ്യാപക തസ്തികകൂടി സൃഷ്ടിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top