സ്ഥിരീകരണത്തിനുളള ഒടിപി ഇനി ഇ‐മെയിലിലും



പരീക്ഷ എഴുതുന്നതിന് മുന്നോടിയായി സ്ഥിരീകരണം നൽകാനുളള ഒടിപി സംവിധാനം രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിൽ സന്ദേശമായി നൽകുന്നതിന് പുറമേ ഇ‐മെയിലായും ലഭ്യമാക്കുവാൻ പിഎസ്‌സി തീരുമാനിച്ചു. വ്യാവസായിക പരിശീലന വകുപ്പിൽ, കാറ്റഗറി നമ്പർ 370/2017 ജൂനിയർ ഇൻസ്ട്രക്ടർ (പമ്പ് ഓപറേറ്റർ കം മെക്കാനിക്). കേരള കോ‐ഓപറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ, കാറ്റഗറി നമ്പർ 257/2018 സ്റ്റെനോഗ്രാഫർ ഗ്രേഡ് 2/സ്റ്റെനോടൈപ്പിസ്റ്റ് ഗ്രേഡ് 2, കേരള മോട്ടോർ ട്രാൻസ്പോർട് വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡിൽ, കാറ്റഗറി നമ്പർ 108/2017 കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2.ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ (ഐഎം) കേരള ലിമിറ്റഡിൽ, കാറ്റഗറി നമ്പർ 135/2015 സ്റ്റെനോഗ്രാഫർ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. വ്യാവസായിക പരിശീലന വകുപ്പിൽ, കാറ്റഗറി നമ്പർ 389/2017 വർക്ഷോപ്പ് അറ്റൻഡർ ‐ ആർക്കിടെക്ചറൽ അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗക്കാർക്ക് മാത്രം) തദ്ദേശസ്വയംഭരണ എൻജിനിയറിങ്  വിങിൽ, കാറ്റഗറി നമ്പർ 306/2018 ഓവർസിയർ ഗ്രേഡ് 3/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 3 (സിവിൽ) (പട്ടികവർഗക്കാർക്ക് മാത്രം) സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും. ഹാർബർ എൻജിനിയറിങ് വകുപ്പിൽ, കാറ്റഗറി നമ്പർ 16/2019  ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2/ഓവർസിയർ ഗ്രേഡ് 2 (മെക്കാനിക്കൽ). ഹാർബർ എൻജിനിയറിങ് വകുപ്പിൽ, കാറ്റഗറി നമ്പർ 85/2018 ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 3/ഓവർസിയർ ഗ്രേഡ് 3 (സിവിൽ)/ട്രേസർ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. മൃഗസംരക്ഷണ വകുപ്പിൽ, കാറ്റഗറി നമ്പർ 493/2017 ട്രാക്ടർ ഡ്രൈവർ (രണ്ടാം എൻസിഎ‐ പട്ടികജാതി) പ്രായോഗിക പരീക്ഷ നടത്തും. ആരോഗ്യ വകുപ്പിൽ, കാറ്റഗറി നമ്പർ 109/2019  വിജ്ഞാപനം ചെയ്ത, അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (മൂന്നാം എൻസിഎ‐ പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ), കേരള കോ‐ഓപറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ, കാറ്റഗറി നമ്പർ 344/2018 സ്റ്റോഴ്സ് പർച്ചേഴ്സ് ഓഫീസർ (ജനറൽ കാറ്റഗറി), കേരള കോ‐ഓപറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ, കാറ്റഗറി നമ്പർ 412/2017  ടെക്നിക്കൽ സൂപ്രണ്ട് (എൻജിനിയറിങ്) (സൊസൈറ്റി കാറ്റഗറി) അഭിമുഖം നടത്തും. ഒഎംആർ പരീക്ഷ പാലക്കാട്, കണ്ണൂർ ജില്ലകളിൽ വിവിധ വകുപ്പുകളിൽ, കാറ്റഗറി നമ്പർ 391/2018 ലോവർ ഡിവിഷൻ ക്ലർക്് (പട്ടികവർഗക്കാർക്ക് മാത്രം) തസ്തികയിലേക്ക് ജനുവരി 10 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും. കേരള പബ്ലിക് സർവീസ് കമ്മിഷൻ/ഗവ. സെക്രട്ടറിയറ്റ്/അഡ്വക്കറ്റ് ജനറൽ ഓഫീസ്/ ലോക്കൽ ഫണ്ട് ഓഡിറ്റ്/ എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് ഓഫീസ്/ വിജിലൻസ് ട്രൈബ്യൂണൽ ഓഫീസ്/കേരള ലോകായുക്ത എന്നിവിടങ്ങളിൽ, കാറ്റഗറി നമ്പർ 245/2018, 246/2018  കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 (നേരിട്ടും താഴ്ന്ന വിഭാഗം ജീവനക്കാരിൽനിന്നും തസ്തികമാറ്റം മുഖേനയും) കേരളത്തിലെ സർവകലാശാലകളിൽ കാറ്റഗറി നമ്പർ 254/2018  കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികകളിലേക്ക് ജനുവരി 11 ന് രാവിലെ 10.30 മുതൽ 12.15 വരെ ഒഎംആർ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ.   Read on deshabhimani.com

Related News