25 April Thursday

സ്ഥിരീകരണത്തിനുളള ഒടിപി ഇനി ഇ‐മെയിലിലും

വെബ് ഡെസ്‌ക്‌Updated: Saturday Jan 4, 2020

പരീക്ഷ എഴുതുന്നതിന് മുന്നോടിയായി സ്ഥിരീകരണം നൽകാനുളള ഒടിപി സംവിധാനം രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിൽ സന്ദേശമായി നൽകുന്നതിന് പുറമേ ഇ‐മെയിലായും ലഭ്യമാക്കുവാൻ പിഎസ്‌സി തീരുമാനിച്ചു. വ്യാവസായിക പരിശീലന വകുപ്പിൽ, കാറ്റഗറി നമ്പർ 370/2017 ജൂനിയർ ഇൻസ്ട്രക്ടർ (പമ്പ് ഓപറേറ്റർ കം മെക്കാനിക്). കേരള കോ‐ഓപറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ, കാറ്റഗറി നമ്പർ 257/2018 സ്റ്റെനോഗ്രാഫർ ഗ്രേഡ് 2/സ്റ്റെനോടൈപ്പിസ്റ്റ് ഗ്രേഡ് 2, കേരള മോട്ടോർ ട്രാൻസ്പോർട് വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡിൽ, കാറ്റഗറി നമ്പർ 108/2017 കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2.ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ (ഐഎം) കേരള ലിമിറ്റഡിൽ, കാറ്റഗറി നമ്പർ 135/2015 സ്റ്റെനോഗ്രാഫർ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. വ്യാവസായിക പരിശീലന വകുപ്പിൽ, കാറ്റഗറി നമ്പർ 389/2017 വർക്ഷോപ്പ് അറ്റൻഡർ ‐ ആർക്കിടെക്ചറൽ അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗക്കാർക്ക് മാത്രം) തദ്ദേശസ്വയംഭരണ എൻജിനിയറിങ്  വിങിൽ, കാറ്റഗറി നമ്പർ 306/2018 ഓവർസിയർ ഗ്രേഡ് 3/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 3 (സിവിൽ) (പട്ടികവർഗക്കാർക്ക് മാത്രം) സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും. ഹാർബർ എൻജിനിയറിങ് വകുപ്പിൽ, കാറ്റഗറി നമ്പർ 16/2019  ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2/ഓവർസിയർ ഗ്രേഡ് 2 (മെക്കാനിക്കൽ). ഹാർബർ എൻജിനിയറിങ് വകുപ്പിൽ, കാറ്റഗറി നമ്പർ 85/2018 ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 3/ഓവർസിയർ ഗ്രേഡ് 3 (സിവിൽ)/ട്രേസർ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. മൃഗസംരക്ഷണ വകുപ്പിൽ, കാറ്റഗറി നമ്പർ 493/2017 ട്രാക്ടർ ഡ്രൈവർ (രണ്ടാം എൻസിഎ‐ പട്ടികജാതി) പ്രായോഗിക പരീക്ഷ നടത്തും. ആരോഗ്യ വകുപ്പിൽ, കാറ്റഗറി നമ്പർ 109/2019  വിജ്ഞാപനം ചെയ്ത, അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (മൂന്നാം എൻസിഎ‐ പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ), കേരള കോ‐ഓപറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ, കാറ്റഗറി നമ്പർ 344/2018 സ്റ്റോഴ്സ് പർച്ചേഴ്സ് ഓഫീസർ (ജനറൽ കാറ്റഗറി), കേരള കോ‐ഓപറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ, കാറ്റഗറി നമ്പർ 412/2017  ടെക്നിക്കൽ സൂപ്രണ്ട് (എൻജിനിയറിങ്) (സൊസൈറ്റി കാറ്റഗറി) അഭിമുഖം നടത്തും.

ഒഎംആർ
പരീക്ഷ

പാലക്കാട്, കണ്ണൂർ ജില്ലകളിൽ വിവിധ വകുപ്പുകളിൽ, കാറ്റഗറി നമ്പർ 391/2018 ലോവർ ഡിവിഷൻ ക്ലർക്് (പട്ടികവർഗക്കാർക്ക് മാത്രം) തസ്തികയിലേക്ക് ജനുവരി 10 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും. കേരള പബ്ലിക് സർവീസ് കമ്മിഷൻ/ഗവ. സെക്രട്ടറിയറ്റ്/അഡ്വക്കറ്റ് ജനറൽ ഓഫീസ്/ ലോക്കൽ ഫണ്ട് ഓഡിറ്റ്/ എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് ഓഫീസ്/ വിജിലൻസ് ട്രൈബ്യൂണൽ ഓഫീസ്/കേരള ലോകായുക്ത എന്നിവിടങ്ങളിൽ, കാറ്റഗറി നമ്പർ 245/2018, 246/2018  കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 (നേരിട്ടും താഴ്ന്ന വിഭാഗം ജീവനക്കാരിൽനിന്നും തസ്തികമാറ്റം മുഖേനയും) കേരളത്തിലെ സർവകലാശാലകളിൽ കാറ്റഗറി നമ്പർ 254/2018  കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികകളിലേക്ക് ജനുവരി 11 ന് രാവിലെ 10.30 മുതൽ 12.15 വരെ ഒഎംആർ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top