അസിസ്റ്റന്റ്- പ്രൊഫസർ ഇൻ- കൊമേഴ്സ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരി-ക്കും-



എഴുത്തുപരീക്ഷ കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ബിസിനസ് അഡ്മിനിസ്ട്രേഷ3) (കാറ്റഗറി നമ്പർ 46/20) തസ ്തികയിലേക്ക് ജൂലൈ ഏഴിന് രാവിലെ 10.30 മുതൽ പകൽ ഒന്നു വരെ എഴുത്തുപരീക്ഷ (ഓൺസ്ക്രീൻ മാർക്കിങ്) നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷ3 ടിക്കറ്റുകൾ പ്രൊഫൈലിൽനിന്നും ഡൗൺലോഡ് ചെയ്യണം. കോവിഡ് പോസിറ്റീവായവർക്ക് പ്രത്യേക ക്ലാസ്മുറി ജൂലൈ ഒന്നുമുതൽ നടത്തുന്ന പിഎസ് സി പരീക്ഷകൾ എഴുതുന്നവരിൽ കോവിഡ് പോസിറ്റീവായവർക്ക് പരീക്ഷ എഴുതുവാനായി പരീക്ഷാകേന്ദ്രങ്ങളിൽ പ്രത്യേക ക്ലാസ് മുറി തയ്യാറാക്കും. ഇവർ സർക്കാർ നിർദേശിച്ച എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് പരീക്ഷയെഴുതേണ്ടതാണ്. പിപിഇ കിറ്റ് ധരിക്കേണ്ടതില്ല. ഫോൺ: 9446445483, 0471‐ 2546246 പരീക്ഷാ തിയതിയിൽ മാറ്റം കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും സമ്പൂർണ ലോക്ക്‌ഡൗൺ നിലനിൽക്കുന്നതിനാലും പൊതുഗതാഗതം പൂർണമായി പുനസ്ഥാപിക്കപ്പെടാത്തതിനാലും  ജൂലൈ 10 ന് രാവിലെ 10.30 മുതൽ പകൽ 12.15 വരെ നിശ്ചയിച്ച ഡ്രൈവർ തസ്തികകളിലേക്കുള്ള പരീക്ഷ 2021 ആഗസ്‌ത്  17 ാം  തിയതിയിലേക്ക് മാറ്റി.  പുതുക്കിയ അഡ്മിഷൻ ടിക്കറ്റ് ആഗസ്ത് മൂന്ന് മുതൽ പ്രൊഫൈലിൽനിന്നും ഡൗൺലോഡ് ചെയ്യാം.   Read on deshabhimani.com

Related News