ബാങ്ക്‌ ഓഫ്‌ ബറോഡയിൽ 60 ഐടി പ്രൊഫഷണൽ



ബാങ്ക്‌ ഓഫ്‌ ബറോഡയിൽ ഐടി പ്രൊഫഷണലുകളുടെ 60 ഒഴിവുണ്ട്‌. കരാർ നിയമനമാണ്‌. കംപ്യൂട്ടർ സയൻസിലോ ഇൻഫർമേഷൻ ടെക്‌നോളജിയിലോ ബിടെക്‌/ബിഇ ബിരുദമുള്ളവർക്ക്‌ അപേക്ഷിക്കാം.  സീനിയർ ക്വാളിറ്റി അഷ്വറൻസ്‌ ലീഡ്‌, ക്വാളിറ്റി അഷ്വറൻസ്‌ എൻജിനിയർ, ജൂനിയർ ക്വാളിറ്റി അഷ്വറൻസ്‌ എൻജിനിയർ, സീനിയർ ഡവലപ്പർ, ഡവലപ്പർ, സീനിയർ യുഐ/എക്‌സ്‌ ഡിസൈനർ തുടങ്ങിയ തസ്‌തികളിലാണ്‌ അവസരം. അവസാന തീയതി നവംബർ 9. വിശദവിവരങ്ങൾക്കും അപേക്ഷ ഓൺലൈനായി അയക്കാനും www.bankofbaroda.in കാണുക. Read on deshabhimani.com

Related News