ആർമി പബ്ലിക്‌ 
സ്‌കൂളിൽ 
 അധ്യാപകർ



ആർമി വെൽഫെയർ എഡ്യുക്കേഷൻ സൊസൈറ്റിയുടെ കീഴിലുള്ള ആർമി പബ്ലിക്‌ സ്‌കൂളിൽ അധ്യാപകരുടെ 8700 ഓളം ഒഴിവുണ്ട്‌. പ്രൈമറി ടീച്ചർ, ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ, പോസ്‌റ്റ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ എന്നീ വിഭാഗങ്ങളിലാണ്‌  ഒഴിവ്‌.  രാജ്യത്തെ വിവിധ ഭാഗങ്ങളിലെ 136 ആർമി പബ്ലിക്‌ സ്‌കൂളുകളിലാണ്‌ അവസരം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ അഞ്ച്‌.  വിശദവിവരത്തിന്‌ www.awesindia.com കാണുക. Read on deshabhimani.com

Related News