ജോധ്പൂർ എഐഐഎംഎസിൽ ഡോക്ടർ



ജോധ്്പൂർ എഐഐഎംഎസിൽ സീനിയർ റസിഡന്റ് ഡോക്ടർമാരുടെ ഒഴിവുണ്ട്. 33 വിഭാഗങ്ങളിലായി 98 ഒഴിവാണുള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. മെഡിക്കൽ ബിരുദവും ബന്ധപ്പെട്ട വിഷയത്തിൽ സ്പെഷ്യലൈസേഷനുമാണ് യോഗ്യത. ഉയർന്ന പ്രായം 37. നിയമാനുസൃത ഇളവ് ലഭിക്കും. വക് ഇൻ ഇന്റർവ്യു ഏപ്രിൽ 5, 6 തിയതികളിൽ രാവിലെ പത്തിന് ജോധ്്പൂർ എഐഐഎംഎസ് മെഡിക്കൽ കോളേജിൽ. നോൺ അക്കാദമിക്സ് ജൂനിയർ റസിഡന്റ്(ക്ലിനിക്കൽ) 20, ജൂനിയർ റസിഡന്റ്(ക്ലിനിക്കൽ) തസ്തികകളിൽ ഒഴിവുണ്ട്. ഇന്റർവ്യു ഏപ്രിൽ 12 രാവിലെ പത്തിന് മെഡിക്കൽ സൂപ്രണ്ടന്റ് ഓഫീസ്, രണ്ടാംനില, ഒപിഡി ബ്ലോക്ക് എഐഐഎംഎസ് ജോധ്പൂർ. വിശദവിവരത്തിന്ം www.aiimsjodhpur.edu.in   Read on deshabhimani.com

Related News