44 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കും



44 തസ്‌തികകളിൽ വിജ്ഞാപനം പുറപ്പെടുവിക്കാൻ പിഎസ്‌സി തീരുമാനിച്ചു.  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനാട്ടമി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഹെഡ് ഓഫ് സെക്ഷൻ ഇൻ ആർക്കിടെക്ചർ, കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ അഗ്രികൾച്ചർ ഓഫീസർ, പൊതുമരാമത്ത്/ജലസേചന വകുപ്പിൽ സിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ), കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഡാൻസ് (കേരള നടനം), നിയമ വകുപ്പിൽ ലീഗൽ അസിസ്റ്റന്റ് (നേരിട്ടും തസ്തികമാറ്റംമുഖേനയും) കേരള വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് രണ്ട്‌, പൊതുമരാമത്ത് വകുപ്പ്/ജലസേചന വകുപ്പിൽ ഒന്നാം ഗ്രേഡ് ഡ്രാഫ്ട്സ്മാൻ/ഒന്നാം ഗ്രേഡ് ഓവർസിയർ (സിവിൽ), ഗവ ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നേഴ്സ് ഗ്രേഡ് രണ്ട്‌, കേരള വാട്ടർ അതോറിറ്റിയിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ, പൊതുമരാമത്ത് വകുപ്പിൽ ആർക്കിടെക്ചറൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് മൂന്ന്‌, കൊല്ലം ജില്ലയിൽ വിദ്യഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (തമിഴ് മീഡിയം), വിവിധ ജില്ലകളിൽ കേരള മുനിസിപ്പൽ കോമൺ സർവീസിൽ ലൈബ്രേറിയൻ ഗ്രേഡ് നാല്‌ (നേരിട്ടും തസ്തികമാറ്റംമുഖേനയും) കേരള പൊലീസ് സർവീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (പട്ടികവർഗം), മലപ്പുറം, പാലക്കാട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ ‐മാത്തമാറ്റിക്സ് (എൻസിഎ‐പട്ടികവർഗം) മലയാളം മീഡിയം, ഇടുക്കി, കൊല്ല ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ ‐ മാത്തമാറ്റിക്സ് തമിഴ് മീഡിയം (എൻസിഎ‐ ധീവര, മുസ്ലീം, കൊല്ലം‐ ഈഴവ/തിയ്യ/ബില്ലവ), വിവ ജില്ലകളിൽ എൻസിസി/സൈനിക ക്ഷേമവകുപ്പിൽ ലോവർ ഡിവിഷൻ ക്ലാർക്ക് (വിമുക്തഭടൻമാർ മാത്രം) (എൻസിഎ‐ പട്ടികവർഗം, എസ്സിസിസി, മുസ്ലിം, പട്ടികജാതി, വിശ്വകർമ), വിവിധ ജില്ലകളിൽ എൻസിസി/സൈനിക ക്ഷേമവകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്ഡിവി) (വിമുക്തഭടൻമാർ മാത്രം) (എൻസിഎ‐പട്ടികജാതി, മുസ്ലിം) തുടങ്ങിയവ ഉൾപ്പടെ 44 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കും. വകുപ്പുതലപരീക്ഷ ഐഎഎസ്/ഐപിഎസ്/ഐഎഫ്എസ് ജൂനിയർ മെമ്പർമാർക്കുവേണ്ടി നടത്തുന്ന വകുപ്പുതല പരീക്ഷക്ക് (ഡിസംബർ 2020) അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി  ജനുവരി എട്ട്‌. കൊല്ലം, കണ്ണൂർ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ അസിസ്റ്റന്റ് (മലയാളം) (കാറ്റഗറി നമ്പർ 302/17, 303/17, 304/17 എൻസിഎ‐ പട്ടികവർഗം, പട്ടികജാതി, ഹിന്ദു നാടാർ) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.  വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പ്/മുനിസിപ്പൽ കോമൺ സർവീസ് എന്നിവയിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ഗ്രേഡ് 2 (എൻസിഎ.‐ മുസ്ലിം, എസ്ഐയുസി. നാടാർ, എൽസി/എഐ, ഹിന്ദു നാടാർ, ധീവര, വിശ്വകർമ, ഒബിസി, കാറ്റഗറി നമ്പർ 597/19, 598/19, 599/19, 600/19, 601/19, 602/19, 603/19) സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും. എഴുത്തുപരീക്ഷ കോളേജ് വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 303/19 അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്സ് തസ്തികയിലേക്ക്  ജനുവരി ഏഴിന്‌ രാവിലെ 10.30 മുതൽ പകൽ ഒന്നുവരെ എഴുത്തുപരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ്‌ പ്രൊഫൈലിൽ ലഭിക്കും. അർഹതാനിർണയ പരീക്ഷ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിൽ കാറ്റഗറി നമ്പർ 373/20 ജൂനിയർ അസിസ്റ്റന്റ് , ജയിൽ വകുപ്പിൽ കാറ്റഗറി നമ്പർ 374/20 അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് 2 (അസിസ്റ്റന്റ് ജയിലർ ഗ്രേഡ് 2), കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ കാറ്റഗറി നമ്പർ 375/20 ലോവർ ഡിവിഷൻ ക്ലർക്ക് , കേരള സംസ്ഥാന ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ കാറ്റഗറി നമ്പർ 376/20 ജൂനിയർ അസിസ്റ്റന്റ്  തസ്തികകളിലേക്ക് ബന്ധപ്പെട്ട സർവീസിൽ ഉളളവർക്ക് മാത്രമായി അർഹതാനിർണയ പരീക്ഷക്കുള്ള അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾക്ക് 2021 ജനുവരി ആദ്യലക്കം പിഎസ്സി ബുള്ളറ്റിനിൽ. ഒഎംആർ പരീക്ഷ ആരോഗ്യവകുപ്പിൽ കാറ്റഗറി നമ്പർ 115/20, 116/20 ഫാർമസിസ്റ്റ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷ (ഒഎംആർ മൂല്യനിർണയം)  ജനുവരി നാലിന്‌ രാവിലെ 7.30 മുതൽ 9.15 വരെ തിരുവനന്തപുരം ജില്ലിയിലെ ഗവ. വിഎച്ച്എസ്എസ് ഫോർ ഗേൾസ്, പേട്ട എന്ന പരീക്ഷാ കേന്ദ്രത്തിലും ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ കാറ്റഗറി നമ്പർ 70/2020 ആക്സിലറി നേഴ്സ് മിഡ്വൈഫ് തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒബ്ജക്ടീവ് പരീക്ഷ (ഒഎംആർ മൂല്യനിർണയം)  ജനുവരി ആറിന്‌ രാവിലെ 7.30 മുതൽ 9.15 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിലും നടത്തും.   കേരള സംസ്ഥാന കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 24/19 എൻജിനിയറിങ്ങ് അസിസ്റ്റന്റ് ഗ്രേഡ് 3 (പട്ടികവർഗം) , കാറ്റഗറി നമ്പർ 131/19, 132/19 അഗ്രികൾച്ചർ (സോയിൽ കൺസർവേഷൻ യൂണിറ്റ്) ൽ വർക് സൂപ്രണ്ട് (എൻസിഎ‐ മുസ്ലീം, എസ്സിസിസി) , പൊതുമരാമത്ത് വകുപ്പിൽ കാറ്റഗറി നമ്പർ 336/19 ഓവർസിയർ ഗ്രേഡ് 3 (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം), കാറ്റഗറി നമ്പർ 551/19 ടൗൺ ആൻഡ്‌ കൺട്രി പ്ലാനിങിൽ ട്രേസർ(പട്ടികജാതി/പട്ടികവർഗം), കേരള ലാൻഡ്‌ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 37/20 ഓവർസിയർ ഗ്രേഡ് 3/വർക് സൂപ്രണ്ട് ഗ്രേഡ്രണ്ട്‌‌‌ , ഇറിഗേഷൻ ആൻഡ് അഡ്മിനിസ്ട്രേഷൻ വകുപ്പിൽ കാറ്റഗറി നമ്പർ 113/20 ഓവർസിയർ ഗ്രേഡ് 3 (സിവിൽ,പട്ടികവർഗം) തസ്തികകളിലേക്ക്  ജനുവരി എട്ടിന്‌ രാവിലെ 10.30 മുതൽ 12.15 വരെ ഒഎംആർ പരീക്ഷ നടത്തും. ഒഴിവ്‌ സ്വീകരിക്കുന്ന നിലവിലെ രീതി തുടരും വിവിധ വകുപ്പ്/കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ നിന്നും പിഎസ്സി വഴി നിയമനം നടത്തുന്ന മറ്റ്സ്ഥാപനങ്ങളിൽനിന്നും കേരള പബ്ലിക് സർവീസ് കമ്മിഷനിലേക്ക് ഒഴിവുകൾ സ്വീകരിക്കുന്ന നിലവിലെ രീതി (തപാൽ/ഇ മെയിൽ/ഇ‐വേക്കൻസി) ജൂൺ 30 വരെ തുടരും. ഒഎംആർ പരീക്ഷ ആരോഗ്യവകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗം), (പട്ടികവർഗം പാലക്കാട്/കണ്ണൂർ) (കാറ്റഗറി നമ്പർ 115/20, 116/20) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ജനുവരി നാലിന്‌ രാവിലെ 7.30 മുതൽ 9.15 വരെ നടത്താൻ തീരുമാനിച്ചിട്ടുള്ള ഒഎംആർ  പരീക്ഷയുടെയും ഇൻഷുറൻസ് മെഡിക്കൽ സർവീസസ്‌ വകുപ്പിൽ ഓക്സിലറി നേഴ്‌സസ്‌ മിഡ്വൈഫറി തസ്തികയുടെ (കാറ്റഗറി നമ്പർ 70/2020) തെരഞ്ഞെടുപ്പിനായി  ജനുവരി ആറിന്‌ രാവിലെ 7.30 മുതൽ 9.15 വരെ നടത്താൻ തീരുമാനിച്ചിട്ടുള്ള ഒഎംആർ പരീക്ഷയുടെയും അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ ലഭിക്കും. ആരോഗ്യവകുപ്പിൽ ജൂനിയർ ഹെൽത്ത്‌  ഇൻസ്പക്ടർ ഗ്രേഡ് രണ്ട്‌ (കാറ്റഗറി ന1⁄4ർ 421/19), (എൻസിഎ‐ എൽസി/എഐ, വിശ്വകർമ, ഹിന്ദുനാടാർ, ധീവര ‐ കാറ്റഗറി ന1⁄4ർ 172/19, 173/19, 174/19, 175/19) തസ്തികകളിലേക്ക് ജനുവരി 12 ന് രാവിലെ 10.30 മുതൽ 12.15 വരെ ഒഎംആർ പരീക്ഷ നടത്തും. എഴുത്തുപരീക്ഷ കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സംസ്‌കൃതം (ജ്യോതിഷ) (കാറ്റഗറി ന1⁄4ർ 282/19) തസ്തികയിലേക്ക്  ജനുവരി 11 ന് രാവിലെ 10.30 മുതൽ പകൽ ഒന്നുവരെ എഴുത്തുപരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ ലഭിക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കൊമേഴ്സ് (കാറ്റഗറി നമ്പർ 298/19), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക് കോളേജുകൾ) ലക്ചറർ ഇൻ കൊമേഴ്സ (പട്ടികവർഗം) (കാറ്റഗറി നമ്പർ 111/20) തസ്തികയിലേക്ക്‌ ജനുവരി 11 ന് രാവിലെ 10.30 മുതൽ പകൽ ഒന്നു വരെ എഴുത്തുപരീക്ഷ നടത്തും.   Read on deshabhimani.com

Related News