പിഎസ് സി അഭിമുഖം



കേരള കോ‐ഓപറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 344/18 സ്റ്റോർസ്/പർച്ചേസ് ഓഫീസർ തസ്തികയിലേക്ക് ആഗസ്ത് 5ന്‌ രാവിലെ 11.30ന് പിഎസ്സി  ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് പ്രൊഫൈൽ, എസ്എംഎസ് അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ സിഎസ് 1 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471 2546442). ഫോം മാറ്റിങ്സ്(ഇന്ത്യ) ലിമിറ്റഡിൽ കാറ്റഗറി നമ്പർ 250/18 സ്റ്റോർസ് ഓഫീസർ തസ്തികയിലേക്ക്   5 ന് പിഎസ്സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.  അറിയിപ്പ് ലഭിക്കാത്ത വർ എൽആർ2 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471 2546434). ജയിൽ വകുപ്പിൽ കാറ്റഗറി നമ്പർ 99/18അസിസ്റ്റന്റ് ജയിലർ ഗ്രേഡ്1 (എൻസി എ‐പട്ടികജാതി വിഭാഗത്തിൽനിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ) തസ്തികയിലേക്ക് 6 ന് പിഎസ്സി അസ്ഥാന ഓഫീസിൽ രാവിലെ എട്ടിന്‌ പ്രമാണപരിശോധനയുംതുടർന്ന് 9.30 ന് അഭിമുഖവും നടത്തും. അറിയിപ്പ് പ്രൊഫൈൽ, എസ്.എംഎസ്‌ അയച്ചിട്ടുണ്ട്. കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 339/17 ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ‐ കോമേഴ്സ്  തസ്തികയിലേക്ക് ആഗസ്ത് 5 മുതൽ പിഎസ്സി ആസ്ഥാന ഓഫീസിലും എറണാകുളം, കോഴിക്കോട് മേഖല, ജില്ലാ ഓഫീസുകളിലും കോട്ടയം ജില്ലാ ഓഫീസിലും അഭിമുഖം നടത്തും. കോവിഡ് സുരക്ഷാമാനദണ്ഡം പാലിച്ചേ ഉദ്യോഗാർത്ഥികൾ ഓഫീസ് പരിസരത്ത് പ്രവേശിക്കുവാൻ പാടുള്ളൂ. ഗൾഫ്/ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നിട്ടുളളവരോ, ക്വാറെന്റെൻ കാലാവധിയിലുൾപ്പെട്ടവരോ, മറ്റ് രോഗബാധയുളളവരോ ആയ ഉദ്യോഗാർത്ഥികൾ  അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് അഭിമുഖ തിയതി മാറ്റി നൽകും. കൂടാതെ ഹോട്ട്സ്പോട്ട്, കണ്ടെയ്‌ൻമെന്റ് സോണിൽ ഉൾപ്പെട്ടവർക്കും അഭിമുഖ തിയതിക്കുമുമ്പ് ലഭിക്കുന്ന അപേക്ഷ പ്രകാരം തിയതി മാറ്റി നൽകും. അഭിമുഖത്തിന് ഹാജരാകുന്നവർ വെബ്സൈറ്റിൽ ലഭ്യമാക്കിയിരിക്കുന്ന കോവിഡ്‌ ചോദ്യാവലി ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അപ്ലോഡ് ചെയ്യണം.  ഇതു സംബന്ധിച്ച അറിയിപ്പ് പ്രൊഫൈൽ, എസ്എംഎസ്‌ അയച്ചിട്ടുണ്ട്.   Read on deshabhimani.com

Related News