ഇസിഐഎല്ലില്‍ ട്രേഡ്സ്മാന്‍: 40



ഹൈദരാബാദ് ഇലക്ട്രോണിക്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ട്രേഡ്സ്മാന്‍- ബി തസ്തികയില്‍ വിവിധ ട്രേഡുകളിലായി 40 ഒഴിവുണ്ട്. ഇലക്ട്രോണിക് മെക്കാനിക്/ആര്‍ ആന്‍ഡ് ടിവി- 10, ഫിറ്റര്‍- 05, ഇലക്ട്രീഷ്യന്‍- 05, മെഷീനിസ്റ്റ്- 03, റഫ്രിജറേറ്റര്‍ ആന്‍ഡ് എയര്‍കണ്ടീഷനര്‍- 03, വെല്‍ഡര്‍- 03, സ്ക്രീന്‍ പ്രിന്റിങ്- 01, പ്ളംബര്‍- 01, ഡ്രാഫ്റ്റ്സ്മാന്‍ മെക്കാനിക്- 01, ടര്‍ണര്‍- 01, കാര്‍പന്റര്‍- 01, പെയിന്റര്‍-01, മാസണ്‍-01, ഡീസല്‍മെക്കാനിക്- 01, ഷീറ്റ് മെറ്റല്‍-01, ഇലക്ട്രോപ്ളേറ്റിങ്- 01, വയര്‍മാന്‍- 01 എന്നിങ്ങനെ ആകെ 40  ഒഴിവാണുള്ളത്. ഉയര്‍ന്ന പ്രായം: 28. യോഗ്യത മെട്രിക്കുലേഷനും ഐടിഐയും. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ജനുവരി അഞ്ച് വൈകിട്ട് നാല്. വിശദവിവരം www.ecil.co.inwww.ecil.co.in Read on deshabhimani.com

Related News