മുംബൈ സിഡാകിൽ പ്രോജക്ട് മാനേജർ/എൻജിനിയർ



-മുംബൈ സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (സിഡാക്) 91 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് മാനേജർ 4, പ്രോജക്ട് എൻജിനിയർ 87 ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രോജക്ട് മാനേജർ യോഗ്യത കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ അപ്ലിക്കേഷൻ/ഇൻഫർമേഷൻ ടെക്നോളജി വിഷയത്തിൽ ഒന്നാം ക്ലാസ്സോടെ ബിഇ/ബിടെക്/എംസിഎയും 11വർഷത്തെ പരിചയവും അല്ലെങ്കിൽ  എംടെക്/എംഇ യും ഏഴ് വർഷത്തെ പരിചയവും. പ്രോജക്ട് എൻജിനിയർ യോഗ്യത ഒന്നാം ക്ലാസ്സോടെ ബിഇ/ബിടെക്/എംസിഎ അല്ലെങ്കിൽ തത്തുല്യം. അപേക്ഷ www.cdac.in വഴി ഓൺലൈനായി നൽകണം. അവസാന തിയതി ഏപ്രിൽ 26. വിശദവിവരം website ൽ.   Read on deshabhimani.com

Related News