കൊച്ചിൻ ഷിപ്യാർഡിൽ



കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ സൂപ്പർവൈസറി കേഡറിൽ ഒഴിവുണ്ട്. അസി. എൻജിനിയർ (മെക്കാനിക്കൽ) 1, ഇലക്ട്രിക്കൽ 7, ഇലക്ട്രോണിക്സ് 1, ഇൻസ്ട്രുമെന്റേഷൻ 3, വെൽഡിങ് 12, സ്ട്രക്ചറൽ 6, പൈപ്പ് 9, എൻജിനിയറിങ് 3, മെയിന്റനൻസ് 2, മെഷീനിസ്റ്റ് 1, പെയിന്റിങ് 4, ഷിപ്റൈറ്റ് വുഡ് 1, ലോഫ്റ്റ് 1, അക്കൗണ്ടന്റ് 3, അസി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ 1, അസി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ( കോർപറേറ്റ് കമ്യൂണിക്കേഷൻ), ഗസ്റ്റ്് ഹൗസ് 1 എന്നിങ്ങനെ ആകെ 57 ഒഴിവുണ്ട്. www.cochinshipyard.com വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി സെപ്തംബർ 30. യോഗ്യത, പ്രായം സംബന്ധിച്ച വിശദവിവരം website ൽ. കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ  കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കും. പ്രോജക്ട് അസി. (മെക്കാനിക്കൽ) 50, ഇലക്ട്രിക്കൽ 11, ഇലക്ട്രോണിക്സ് 14, സിവിൽ 2, ഇൻസ്ട്രുമെന്റേഷൻ 10, ലബോറട്ടറി‐എൻഡിടി 2 എന്നിങ്ങനെ ആകെ 89 ഒഴിവുണ്ട്. www.cochinshipyard.com വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി സെപ്തംബർ 20. വിശദവിവരം വെബ്സൈറ്റിൽ.   Read on deshabhimani.com

Related News