ഐബിപിഎസ് : ഗ്രാമീണ്‍ ബാങ്കുകളില്‍ ഓഫീസര്‍, ഓഫീസ് അസിസ്റ്റന്റ് ; 16,560 ഒഴിവ്
കേരള ഗ്രാമീണ്‍ ബാങ്ക് ഉള്‍പ്പെടെ രാജ്യത്തെ 56 റീജണല്‍ റൂറല്‍ ബാങ്കുകളിലെ ഗ്രൂപ്പ് എ ഓഫീസര്‍, ഗ്രൂപ്പ് ബി ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടി പര്‍പ്പസ്) തസ്തികകളിലേക്ക് യോഗ്യതാ മാനദണ്ഡമായി പരിഗണിക്കുന്ന ഐബിപിഎസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍/നവംബറിലാണ് പരീക്ഷ. ആകെ 16,560 ഒഴിവ്. ഇതില്‍ 8824 ഒഴിവ് ഓഫീസ് അസിസ്റ്റന്റ് തസ്തികയിലും 7736 ഒഴിവ് ഓഫീസര്‍ തസ്തികയിലുമാണ്. കേരളത്തില്‍ ആകെ 459 ഒഴിവ്. ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടി പര്‍പ്പസ്): ബിരുദം/തത്തുല്യ യോഗ്യത. കംപ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. അതത് സംസ്ഥാനങ്ങളിലെ പ്രാദേശികഭാഷ അറിയണം. ഓഫീസര്‍ സ്കെയില്‍ ഒന്ന്: ബിരുദം/തത്തുല്യം. പ്രാദേശിക ഭാഷയില്‍ അറിവു വേണം. അഗ്രികള്‍ചര്‍/ഹോര്‍ട്ടികള്‍ചര്‍/ഫോറസ്ട്രി/അനിമല്‍ ഹസ്ബന്‍ഡറി/വെറ്ററിനറി സയന്‍സ്/അഗ്രികള്‍ചറല്‍ എന്‍ജിനിയറിങ്/പിസി കള്‍ചര്‍/അഗ്രികള്‍ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കോ–ഓപ്പറേഷന്/ഐടി/മാനേജ്മെന്റ്/നിയമം/എക്കണോമിക്സ് ആന്‍ഡ് അക്കൌണ്ടന്‍സി എന്നിവയില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. ഓഫീസര്‍ സ്കെയില്‍ 2: ജനറല്‍ ബാങ്കിങ് ഓഫീസര്‍: മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദം/തത്തുല്യം. ബാങ്കിങ്/ഫിനാന്‍സ്/മാര്‍ക്കറ്റിങ്/അഗ്രികള്‍ചര്‍/ഹോര്‍ട്ടികള്‍ചര്‍/ഫോറസ്ട്രി/അനിമല്‍ ഹസ്ബന്‍ഡറി/വെറ്ററിനറി സയന്‍സ്/അഗ്രികള്‍ചറല്‍ എന്‍ജിനിയറിങ്/പിസി കള്‍ചര്‍/അഗ്രികള്‍ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കോ–ഓപ്പറേഷന്/ഐടി/മാനേജ്മെന്റ്/നിയമം/എക്കണോമിക്സ് ആന്‍ഡ് അക്കൌണ്ടന്‍സി എന്നിവയില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. ബാങ്കിങ്/ധനകാര്യസ്ഥാപനങ്ങളില്‍ ഓഫീസറായി ജോലിചെയ്ത് രണ്ടുവര്‍ഷ ജോലിപരിചയം വേണം. ഓഫീസര്‍ സ്കെയില്‍ 2: സ്പെഷ്യലിസ്റ്റ് ഓഫീസര്‍: ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഓഫീസര്‍: മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ഇലക്ട്രോണിക്സ്/കമ്യൂണിക്കേഷന്‍/കംപ്യൂട്ടര്‍ സയന്‍സ്/ഐടി എന്നിവയിലുള്ള ബിരുദം/തത്തുല്യം. ചാര്‍ട്ടേഡ് അക്കൌണ്ടന്റ്. ഒരുവര്‍ഷ ജോലിപരിചയവും വേണം. ലോ ഓഫീസര്‍: മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള നിയമബിരുദം/തത്തുല്യം. ബാങ്ക്/ധനകാര്യ സ്ഥാപനത്തില്‍ അഡ്വക്കറ്റ്/ലോ ഓഫീസറായി ജോലിചെയ്ത് രണ്ടുവര്‍ഷ ജോലിപരിചയം. ട്രഷറി മാനേജര്‍: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൌണ്ടന്റ്സ് ഓഫ് ഇന്ത്യയില്‍നിന്നുള്ള സര്‍ട്ടിഫൈഡ് അസോസിയേറ്റ്ഷിപ് അല്ലെങ്കില്‍ എംബിഎ ഫിനാന്‍സ്. ഒരുവര്‍ഷ ജോലിപരിചയം വേണം. മാര്‍ക്കറ്റിങ് ഓഫീസര്‍: എംബിഎ മാര്‍ക്കറ്റിങ്. ഒരുവര്‍ഷ ജോലിപരിചയം വേണം. അഗ്രികള്‍ചറല്‍ ഓഫീസര്‍: 50 ശതമാനം മാര്‍ക്കില്‍ കുറയാതെ അഗ്രികള്‍ചര്‍/ഹോര്‍ട്ടികള്‍ചര്‍/ഡെയ്റി/അനിമല്‍ ഹസ്ബന്‍ഡറി/വെറ്ററിനറി സയന്‍സ്/അഗ്രികള്‍ചറല്‍ എന്‍ജിനിയറിങ്/പിസികള്‍ചര്‍ എന്നിവയില്‍ ബിരുദം. രണ്ടുവര്‍ഷ ജോലിപരിചയം വേണം. ഓഫീസര്‍ സ്കെയില്‍ 3: 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദം. ബാങ്കിങ്/ഫിനാന്‍സ്/മാര്‍ക്കറ്റിങ്/അഗ്രികള്‍ചര്‍/ഹോര്‍ട്ടികള്‍ചര്‍/ഫോറസ്ട്രി/അനിമല്‍ ഹസ്ബന്‍ഡറി/വെറ്ററിനറി സയന്‍സ്/അഗ്രികള്‍ചറല്‍ എന്‍ജിനിയറിങ്/പിസി കള്‍ചര്‍/അഗ്രികള്‍ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കോ–ഓപ്പറേഷന്/ഐടി/മാനേജ്മെന്റ്/നിയമം/എക്കണോമിക്സ് ആന്‍ഡ് അക്കൌണ്ടന്‍സി എന്നിവയില്‍ ബിരുദം/ഡിപ്ളോമ ഉള്ളവര്‍ക്ക് മുന്‍ഗണന. ബാങ്ക്/ധനകാര്യ സ്ഥാപനത്തില്‍ ഓഫീസര്‍ തസ്തികയില്‍ ജോലിചെയ്ത് അഞ്ചുവര്‍ഷ ജോലിപരിചയം വേണം. പ്രായം: ഓഫീസര്‍ സ്കെയില്‍ 3: 21–40 വയസ്സ്. (1976 സെപ്തംബര്‍ മൂന്നിനും 1995 ആഗസ്ത് 31നും ഇടയില്‍ ജനിച്ചവര്‍). ഓഫീസര്‍ സ്കെയില്‍ 2: പ്രായം 21–32 വയസ്സ്. (1984 സെപ്തംബര്‍ മൂന്നിനും 1995 ആഗസ്ത് 31നും ഇടയില്‍ ജനിച്ചവര്‍). ഓഫീസര്‍ സ്കെയില്‍ 1: 18–30 വയസ്സ്. (1986 സെപ്തംബര്‍ മൂന്നിനും 1998 ആഗസ്ത് 31നും ഇടയില്‍ ജനിച്ചവര്‍). അപേക്ഷാഫീസ് 600 രൂപ. എസ്സി/എസ്ടി/വികലാംഗര്‍/വിമുക്തഭടന്മാര് എന്നിവര്‍ക്ക് 100 രൂപ. ഫീസ് ഓണ്‍ലൈനായി അടയ്ക്കാം. www.ibps.in വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി 30 വരെ അപേക്ഷിക്കാം. Read on deshabhimani.com