ഫാക്ടില്‍ അപ്രന്റീസ്: 106 ഒഴിവ്



ഫാക്ടില്‍ അപ്രന്റീസ്(ടെക്നീഷ്യന്‍, ട്രേഡ് അപ്രന്റീസുകള്‍)ഒഴിവ്. പരിശീലന കാലാവധി ഒരുവര്‍ഷം. ടെക്നീഷ്യന്‍ അപ്രന്റീസ്: സിവില്‍, കംപ്യൂട്ടര്‍, കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇന്‍സ്ട്രുമെന്റ് ടെക്നോളജി എന്നിവയിലുള്ള പോളിടെക്നിക് ത്രിവത്സര ഡിപ്ളോമ. ഡിപ്ളോമ പാസായശേഷം 2017 മാര്‍ച്ച് 31ന് മൂന്നുവര്‍ഷം കവിയാന്‍ പാടില്ല. 2017 ജനുവരി 30ന് 23 വയസ്സ് കവിയരുത്. ട്രേഡ് അപ്രന്റീസ്: ഫിറ്റര്‍, മെഷീനിസ്റ്റ്, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്), ഇലക്ട്രീഷ്യന്‍, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, സിഒപിഎ പ്ളമ്പര്‍. 2017 ജനുവരി ഒന്നിന് 23 വയസ്സ് കവിയരുത്. ഡിപ്ളോമക്കാര്‍ www.mhrdnats.gov.in വെബ്സൈറ്റിലും ഡിഐടിഐക്കാര്‍ www.ncvtmis.gov.in/www.apprenticeship.gov.in വെബ്സൈറ്റിലും രജിസ്റ്റര്‍ചെയ്തവരാകണം.  നിശ്ചിത യോഗ്യതയുള്ളവര്‍ www.fact.co.in  വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍ പറയുന്ന തീയതിയില്‍ (ഓരോ ട്രേഡിനും 2017 ജനുവരിയില്‍ വ്യത്യസ്ത തീയതികളാണ്) എഴുത്തുപരീക്ഷയ്ക്ക് ഹാജരാകണം. വിവരങ്ങള്‍ www.fact.co.in വെബ്സൈറ്റില്‍. Read on deshabhimani.com

Related News